HOME / GALLERY / SPORTS
കേരളാ ഹൗസ് ബോട്ട് ഓണേഴ്‌സ് ഫെഡറേഷൻ ആലപ്പുഴയിൽ സംഘടിപ്പിച്ച മൺസൂൺ ടൂറിസം ഫുട്ബാൾ പ്രാഥമിക മത്സരത്തിൽ മരാരി ബീച്ച് റിസോർട്ടും റോസ് ഇന്നും തമ്മിൽ ഏറ്റ് മുട്ടിയപ്പോൾ. മത്സരത്തിൽ മരാരി ബീച്ച് റിസോർട്ട് വിജയിച്ചു.
ആർപ്പോ ഇർരോ..., ആലപ്പുഴ ചമ്പക്കുളത്ത് നടന്ന മൂലം ജലോൽത്സവത്തിൽ വിജയികളായചമ്പക്കുളം നടുഭാഗം ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ വള്ളത്തിന്റെ ആരാധകർ ക്ലബ്ബിനു ലഭിച്ച ട്രോഫിയുമായി ആഹ്ലാദം പങ്കിടുന്നു.
ചമ്പക്കുളത്ത് നടന്ന മൂലം ജലോൽത്സവത്തിൽ രാജപ്രമുഖൻ ട്രോഫി നേടിയ ചമ്പക്കുളംതുഴഞ്ഞ നടുഭാഗം ബോട്ട് ക്ലബ് അംഗങ്ങൾ വിജയാഘോഷത്തിൽ.
തിരുവനന്തപുരം പ്രിയദർശിനി ആഡിറ്റോറിയത്തിൽ തിരുവനന്തപുരം ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീoത്തിൽ നടക്കുന്ന സംസ്ഥാന വനിതാ വടംവലി മത്സരത്തിൽ പാലക്കാടും വയനാടും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മത്സരത്തിൽ പാലക്കാട് ജയിച്ചു.
വേൾഡ് കപ്പ് ക്രിക്കറ്റ് ആവേശം ഉൾക്കൊണ്ട് ജനപ്രതിനിധികളുടെ സ്പീക്കേഴ്സ് ഇലവനും മാദ്ധ്യമപ്രവർത്തകരും തമ്മിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് മത്സരം മന്ത്രി ഇ.പി.ജയരാജൻ ബാറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു.
വേൾഡ് കപ്പ് ക്രിക്കറ്റ് ആവേശം ഉൾക്കൊണ്ട് ജനപ്രതിനിധികളുടെ സ്പീക്കേഴ്സ് ഇലവനും മാദ്ധ്യമപ്രവർത്തകരും തമ്മിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് മത്സരം.
കേരള പൊലീസ് അസോസിയേഷൻ ആംഡ് പൊലീസ് ഒന്നാം ബറ്റാലിയൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എറണാകും അംബേദ്കർ സ്റ്റേഡിയത്തിൽ കെ.എ.പി. ഒന്നും, കൊച്ചി സിറ്റിയും തമ്മിൽ നടന്ന സൗഹൃദ ഫുട്ബാൾ മത്സരം.
കേരള പൊലീസ് അസോസിയേഷൻ ആംഡ് പൊലീസ് ഒന്നാം ബറ്റാലിയൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എറണാകും അംബേദ്കർ സ്റ്റേഡിയത്തിൽ കെ.എ.പി. ഒന്നും, കൊച്ചി സിറ്റിയും തമ്മിൽ നടന്ന സൗഹൃദ ഫുട്ബാൾ മത്സരം വീക്ഷിക്കുന്ന ഐ.എം. വിജയൻ.
കണ്ണൂരിൽ നടന്ന സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ജില്ലാ നെറ്റ്ബോൾ ചാംപ്യൻഷിപ്പ് മത്സരത്തിൽ നിന്ന്
പാലക്കാട് കോട്ടമൈതാനിയിൽ ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന അണ്ടർ 19 പെൺകുട്ടികളുടെ ജില്ലാ തല വടംവലി
ആലപ്പുഴയിൽ നടക്കുന്ന ദേശീയ ജൂനിയർ പവ്വർ ലിഫ്‌റ്റിംഗ് ചാമ്പ്യൻഷിപിൽ 72 കിലോ വനിതാ വിഭാഗത്തിൽ വെങ്കലമെഡൽ ജേതാവായ കേരളത്തിൽ നിന്നുള്ള അശ്വതി. സി.
ആലപ്പുഴയിൽ നടക്കുന്ന ദേശീയ ജൂനിയർ പവ്വർ ലിഫ്‌റ്റിംഗ് ചാമ്പ്യൻഷിപിൽ 72 കിലോ വനിതാ വിഭാഗത്തിൽ വെള്ളിമെഡൽ ജേതാവായ കേരളത്തിൽ ആലപ്പുഴയിൽ നിന്നുള്ള നന്ദന ആർ.
കൃഷ്ണമേനോൻ വനിതാ കോളജിൽ ഒളിമ്പിക് ദിന വരാചരണത്തിന്റെ ഭാഗമായി നടക്കുന്ന പുരുഷവിഭാഗം വോളീബോൾ മത്സരത്തിൽ മട്ടനൂർ കോളേജും പയ്യനൂർ കോളേജും ഏറ്റുമുട്ടിയപ്പോൾ
ആലപ്പുഴയിൽ നടക്കുന്ന ദേശീയ ജൂനിയർ പവ്വർ ലിഫ്‌റ്റിംഗ് ചാമ്പ്യൻഷിപിൽ 52 കിലോ വിഭാഗത്തിൽ പഞ്ചാബിൽ നിന്നുള്ള പാലക് അഗർവാൾ 110 കിലോ ഉയർത്തിയപ്പോൾ
കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വി ഗാർഡ് അഖിലകേരള ജൂനിയർ ബാഡ്മിന്റൻ റാങ്കിങ് ടൂർണമെന്റിൽ നിന്ന്.
ആലപ്പുഴയിൽ നടക്കുന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ടേബിൾ ടെന്നീസ് ചാമ്പ്യൻ ഷിപ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്‌സിക്കുട്ടൻ ടേബിൾ ടെന്നീസ് തട്ടി ഉദ്‌ഘാടനം ചെയ്യുന്നു. ജില്ലാ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു, സെക്രട്ടറി പ്രദീപ് കുമാർ, എ.ഡി.ടി.ടി.എ. വൈസ് പ്രസിഡന്റ് ആർ. സുരേഷ്, ടി.ടി.എ.കെ.ഹോണററി സെക്രട്ടറി മൈക്കിൾ മത്തായി തുടങ്ങിയവർ സമീപം.
ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടന്ന ഇ.സി ഭരതൻ സ്മാരക സബ് ജൂനിയർ ഫുട്ബാൾ ടൂർണമെന്റിൽ എഫ്.സി പെരുമണ്ണയും ഓറഞ്ച് ഫുടബോൾ അക്കാദമിയും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിന്ന്
തൃശൂർ ദേവമാത സ്കൂളിൽ അന്ധർക്കു വേണ്ടി സംഘടിപ്പിച്ച സംസ്ഥാന ചെസ്സ് മത്സരത്തിൽ നിന്ന്.
കടവന്ത്ര ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ സംഘടിപ്പിച്ച ആരവം 19 ത്തിന്റെ ഭാഗമായി റീജണൽ സ്പോർട്സ് സെന്റർ ഗ്രൗണ്ടിൽ നടന്ന ഫുട്ബാൾ മത്സരം.
  TRENDING THIS WEEK
ചിരിമധുരം... കേരള സ്റ്റേറ്റ് ഫോർമർ എം.എൽ.എ. ഫോറം സംസ്ഥാന സമ്മേളനം എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യാനെത്തിയ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.
അക കണ്ണിന്റെ വെളിച്ചത്തിൽ..., പാലക്കാട് ഗവ: വിക്ടോറിയ കോളേജ് മാഗസിൻ ഉദ്ഘാടനം നിർവഹിക്കാൻ എത്തുന്ന നടൻ ടോവിനോ തോമസനെ ആകാംഷയോട് കോളേജ് അങ്കണത്തിൽ കാത്ത് നിൽക്കുന്ന വിദ്യാർത്ഥിനി .
പച്ചപ്പ് തേടി... മഴയിൽ തളിർത്ത പുല്ല് തിനുന്ന പോത്തുകൾ മലമ്പുഴ ഡാമിൽ നിന്നുള്ള കാഴ്ച.
എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ വിദ്യാർത്ഥികൾക്ക് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ സംഘടിപ്പിച്ച എം.പി അവാർഡ് 2019 ൽ പങ്കെടുക്കാൻ എത്തുന്ന നടൻ പൃഥ്വിരാജ്. ഹൈബി ഈഡൻ എം.പി സമീപം.
എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ് ഹൗസിൽ ഒരു വിഭാഗം വൈദികർ മൂന്ന് ദിവസമായി നടത്തിവരുന്ന നിരാഹാര സമരം പിൻവലിച്ചതായി പ്രഖ്യാപിച്ച് ഫാ. ജോസ് വൈലിക്കോടത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ അക്രമികളെ അറസ്റ്റ് ചെയ്യുക, അക്രമികളെ സഹായിക്കുന്ന പ്രിൻസിപ്പലിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച നടത്തിയ യൂണിവേഴ്സിറ്റി കോളേജ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ്പ്രവർത്തകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുന്നു.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കൊച്ചിയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്.
മഴ അറ്റ് ദി റൈറ്റ് ട്രാക്ക്... തിമിർത്തു പെയ്യാനുള്ള മഴയുടെ മടിയൊന്ന് മാറിയപ്പോ‍ൾ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച്ച.
സെക്രട്ടേറിയറ്റിനുമുന്നിൽ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹസമരം കിടക്കുന്ന കെ.എസ്‌.യു സംസ്ഥന പ്രസിഡൻറ് കെ.എം. അഭിജിത്തിനെ എം.എം.ഹസ്സൻ സമരപ്പന്തലിലെത്തി സന്ദർശിക്കുന്നു.
ശക്തമായ കടലാക്രമണത്തെ തുടർന്ന് തകർന്നടിയുന്ന ശംഖുംമുഖം തീരം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com