HOME / GALLERY / SPORTS
മഴക്കളി... മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ പവർ കിംഗ് അരിച്ചോലും , കാസ്‌ക്ക് പറപ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ പവർ കിംഗ് അരിച്ചോൽ മൂന്ന് ഗോളുകൾക്ക് വിജയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിന്ന്‌
ഗുരുവന്ദനം... സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ ഗുരുവന്ദനം നടത്തുന്നു
സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെയ്പ്പയറ്റ് ജൂണിയർ പെൺകുട്ടികളുടെ മത്സരത്തിൽനിന്ന്
തൃശൂർ സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 17 പെൺകുട്ടികളുടെ ജെ.എൻ ഹോക്കി സംസ്ഥാനതല യോഗ്യതാമത്സരത്തിൽ വി.എച്ച്.എസ്.എസ് മലമ്പുഴയും, ജി.വി.എച്ച്.എസ് കോഴിക്കോടും തമ്മിൽ നടന്ന മത്സരം
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ സ്പോർട്സ് കൗൺസിൽ ഡയറക്‌ടറുടെ ഓഫീസിലേക്കെത്തുന്ന ഒളിമ്പ്യൻ ലവ്‌ലീന ബോർഗഹേൻ
തിരുവനന്തപുരം ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നൽകിയ സ്വീകരണത്തിൽ ഒളിമ്പിക്സ് മെഡൽ ജേതാവ് പി .ആർ ശ്രീജേഷിനെ ചുവന്ന റോസാ പുഷ്പങ്ങൾ നൽകി സ്വീകരിക്കുന്ന ജീവനക്കാർ .മന്ത്രി വി .ശിവൻകുട്ടി സമീപം
തിരുവനന്തപുരം ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നൽകിയ സ്വീകരണത്തിൽ തുറന്ന വാഹനത്തിലെത്തിയ പി .ആർ ശ്രീജേഷിന്റെ ഒളിമ്പിക്സ് മെഡൽ കൗതുക പൂർവ്വം നോക്കുന്ന മന്ത്രി വി .ശിവൻകുട്ടി .ഡയറക്‌ടർ കെ .ജീവൻ ബാബു സമീപം
പുൽ ട്രാക്ക്...കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലെ കാട് പിടിച്ച് കിടക്കുന്ന ട്രാക്കിലൂടെ വ്യായാമം ചെയ്യുന്നവർ
എറണാകുളം പ്രസ് ക്ലബ് താജ് ഹോട്ടലിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് ശേഷം മെഡൽ ഉയർത്തി കാണിക്കുന്നു
തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച പാര മാസ്റ്റേഴ്സ് ദേശീയ ഇൻഡോർ ഗെയിംസിൻ്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ആർ.ബിന്ദുവിനൊപ്പം സെൽഫി എടുക്കുന്ന കായിക താരങ്ങൾ
പാലക്കാട് ജില്ലാ ബോക്സിങ്ങ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ബോക്സിങ് മത്സരങ്ങൾ വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയുന്നു.
മഴ മറവിൽ...പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടയിൽ ശക്തമായ മഴപെയ്തതെപ്പോൾ കുട ചൂടി നിൽക്കുന്നവർ
പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരുന്നൂറ് മീറ്ററിൽ ഒന്നാംസ്ഥാനം നേടുന്ന മുഹമ്മദ് ഷനൂബ്, എം.എ. കോളേജ്, കോതമംഗലം.
കരുതലോടെ കായികം... പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന എം.ജി.സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കായികതാരങ്ങൾ
ലാൻഡിംഗ്... പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ ഒന്നാംസ്ഥാനം നേടുന്ന ജോസഫ് ടി.ജെ,മഹാരാജാസ് കോളേജ്,എറണാകുളം
അഭിമാനത്തിളക്കം...ഒളിമ്പിക്സ് വെങ്കലമെഡലുമായി ജന്മനാട്ടിൽ മടങ്ങിയെത്തിയ ഇന്ത്യൻ ഹോക്കി ടീമംഗം പി.ആർ. ശ്രീജേഷിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സ്വീകരിക്കുന്നു സമീപം കായികമന്ത്രി വി. അബ്ദുറഹ്‌മാൻ, എം .എൽ .എ അൻവർ സാദത്ത്
ടോക്ക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കായികതാരം മുഹമ്മദ് അനസിന് ഉമ്മ ഷീന സ്നേഹചുംബനം നൽകിയപ്പോൾ
ടോക്ക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കായികതാരങ്ങളായ മുഹമ്മദ് അനസിനേയും ,അലക്സ് ആന്റണിയെയും സ്പോർട്സ് കൗൺസിൽ അംഗങ്ങൾ സ്വീകരിച്ചപ്പോൾ
ഒളിമ്പിക്സ് മെഡലുമായി ജന്മനാട്ടിൽ തിരിച്ചെത്തിയ ഹോക്കി ടീമംഗം പി.ആർ. ശ്രീജേഷിന് അമ്മ ഉഷ മുത്തം നൽകുന്നു. പിതാവ് പി.വി. രവീന്ദ്രൻ, ഭാര്യ ഡോ. അനീഷ്യ, മക്കളായ അനുശ്രീ, ശ്രീഅൻഷ് എന്നിവർ സമീപം
  TRENDING THIS WEEK
താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു.
ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ്
യൂണിവേഴ്സൽ റെക്കാർഡ് ഫോറത്തിൻ്റെ ദേശീയ അംഗീകാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കുന്നു
മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍
പുതുവഴി... തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ.
താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ.
ചിറക് വിരിച്ച്... പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
ആലുവയിൽ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സി. എൽ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു
നിയമം പാലിക്കാതെ...തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ
വീശ് വല...കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com