TRENDING THIS WEEK
ലോക്ക് ഡൗൺ ഇളവുകൾ ലഭിച്ചെങ്കിലും വേളിയിൽ സഞ്ചാരികൾ വളരെ കുറവായിരുന്നു. പുതുവർഷം പിറന്നതോടെ സ്ഥിതി മാറിവരുകയാണ്. വേളി കായലിൽ ബോട്ടിംഗിൽ ഏർപെട്ടിരിക്കുന്നടൂറിസ്റ്റുകൾ. വേളി പാലത്തിൽ നിന്നുളള കാഴ്ച്ച.
എരുമേലി നൈനാർ മസ്ജിദ് അങ്കണത്തിൽ നിന്നാംരംഭിച്ച ചന്ദനക്കുട ഘോഷയാത്രക്ക് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് മുൻപിൽ നൽകിയ സ്വീകരണം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഘോഷയാത്ര നടത്തിയത്.
പാലക്കാട് നഗരസഭയ്ക്ക് അകത്തുള്ള ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ബി.ജെ.പി പ്രവർത്തകർ നാട്ടിയ കൊടി പൊലീസ് അഴിച്ചുമാറ്റുന്നു.
വിജയലഹരിയിൽ... വിജയ് ചിത്രം മാസ്റ്റർ കണ്ടിറങ്ങിയ യുവാക്കൾ തിയേറ്ററിന് മുമ്പിൽ നൃത്തം വക്കുന്നു തൃശൂർ രാഗം തിയേറ്ററിന് മുന്നിൽ നിന്നൊരു ദൃശ്യം.
ഡോളർ കടത്ത് കേസിൽ ആരോപണ വിധേയനായ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് നിയമസഭയുടെ പ്രധാനകവാടത്തിലൂടെ തളളിക്കയറുവാൻ ശ്രമിച്ച യുവമോർച്ച ജില്ലാ ട്രഷറർ ചൂണ്ടിക്കൽ ഹരിയെ പൊലീസ് പിടികൂടിയപ്പോൾ.
ഡോളർ കടത്ത് കേസിൽ സംശയത്തിന്റെ നിഴലിലായ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആഭിമുഖ്യത്തിൽ പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്ക്കരിച്ച് പുറത്തേക്ക് വന്നപ്പോൾ.
എരുമേലി നൈനാർ മസ്ജിദ് അങ്കണത്തിൽ നിന്ന് ചന്ദനക്കുട ഘോഷയാത്ര കൊച്ചമ്പലത്തിൽക്കയറി വലിയമ്പലത്തിലെ സ്വീകരണത്തിനായി പോകുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഘോഷയാത്ര നടത്തിയത്.
ശിൽപി കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശംഖുമുഖത്തെ സാഗരകന്യക ശിൽപത്തന് മുന്നിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ സ്ഥാപിച്ച് അവഹേളിക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവർ ശംഖുംമുഖത്തെ സാഗരകന്യക ശിൽപം സന്ദർശിച്ചപ്പോൾ.
കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ അക്ഷരശ്രീ മാദ്ധ്യമ പുരസ്കാരം മന്ത്രി പി. തിലോത്തമൻ കേരളകൗമുദി ലേഖകൻ സുജിലാൽ കെ. എസിന് സമ്മാനിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, അയിലം ഉണ്ണിക്കൃഷ്ണൻ, ഗീത രാജേന്ദ്രൻ, വിളപ്പിൽ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം
നാളെ മുതൽ തിയേറ്ററുകൾ തുറക്കുന്നതിന്റെ ഭാഗമായി വിജയ് ചിത്രം മാസ്റ്ററിൻ്റെ ടിക്കറ്റ് ബുക്കിംഗിനായ് ക്യൂ നിൽക്കുന്നവരെ ലാത്തിവീശി നിയന്ത്രിക്കുന്ന പൊലീസ്. തൃശൂർ രാഗം തിയേറ്ററിന് മുന്നിൽ നിന്ന്.