TRENDING THIS WEEK
ഞാൻ ജയിച്ചുട്ടാ...ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചതോടെ മൊബൈലിൽ ഫലം നോക്കുന്ന കുട്ടി. തൃശൂർ മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ നിന്നുമുള്ള ചിത്രം.
ഫുൾ ഹാപ്പി...പ്ളസ് ടു പരീക്ഷയിൽ സയൻസ് ഗ്രൂപ്പിൽ എ പ്ളസ് നേടിയ എറണാകുളം സെന്റ്. തെരേസസ് ഹയർസെക്കൻഡറി സ്കൂളിലെ അതീന ഫ്രാൻസിസിനെ എടുത്തുയർത്തുന്ന സഹപാഠികൾ
മാലിന്യമുക്ത കേരളം കാമ്പയിന്റെ ഭാഗമായി തൃശൂർ കളക്ട്രേറ്റ് അങ്കണം കളക്ടർ കൃഷ്ണ തേജയുടെ നേതൃത്വത്തിൽ ജീവനക്കാർ ശുചിയാക്കുന്നു
നാട്ട് പോത്ത്...ആലുവ മണപ്പുറത്ത് പുല്ല് മേയുന്ന പോത്തുകൾ. കട്ടിൽ നിന്നും നാട്ടിലിറങ്ങി മൂന്ന് കൊലനടത്തി പരിഭ്രാന്തി പരത്തിയിരിക്കുകയാണ് കാട്ടുപോത്തുകൾ
അവധി ദിനമായ ഇന്നലെ എറണാകുളം മറൈൻ ഡ്രൈവിലെത്തിയ സന്ദർശകരുടെ കാർ പാർക്കിംഗിനാൽ നിറഞ്ഞ ഗ്രൗണ്ട്
തൃശൂരിൽ സംഘടിപ്പിയ്ക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോൺഗ്രസ് ദേശീയ നേതാക്കൻമാരുടെ പ്രതിമകൾ ഒരുക്കുന്നു
പാര്യമ്പര്യനാട്ടു വൈദ്യത്തെയും വൈദ്യന്മാരെയും സർക്കാർ സംരക്ഷിക്കുക,പാര്യമ്പര്യനാട്ടു വൈദ്യത്തെയും വൈദ്യന്മാരെയും തുടച്ചുനീക്കുന്ന നിയമനിർമാണത്തിൽ നിന്നും സർക്കാർ പിൻതിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പാര്യമ്പര്യ നാട്ടുവൈദ്യ സംയുക്ത സംഘടനാ സമിതി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ
ഹയർ സെക്കൻഡറി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കോട്ടയം സെന്റ്.ആൻസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥിനികൾ പ്രിൻസിപ്പൽ സിസ്റ്റർ അയോണക്കും അദ്ധ്യാപകർക്കുമൊപ്പം ആഹ്‌ളാദം പങ്കിടുന്നു
എല്ലാം OK ആണ്... സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി അമ്പലപ്പുഴയിൽ നടന്ന സ്‌കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധനയിൽ വിജയിച്ച ബസുകളുടെ മുന്നിൽ മോട്ടോർ വെഹിക്കൾ ഉദ്യോഗസ്ഥൻ സ്റ്റിക്കർ പതിപ്പിക്കുന്നു.
ഹയർ സെക്കൻഡറി പരീക്ഷയിൽ വിജയം നേടിയ കോട്ടയം സെന്റ്.ആൻസ് എച്ച്.എസ് എസിലെ വിദ്യാർത്ഥിനികൾക്കൊപ്പം ടീച്ചർ സെൽഫി എടുക്കുന്നു