TRENDING THIS WEEK
എരുമേലി നൈനാർ മസ്ജിദ് അങ്കണത്തിൽ നിന്നാംരംഭിച്ച ചന്ദനക്കുട ഘോഷയാത്രക്ക് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് മുൻപിൽ നൽകിയ സ്വീകരണം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഘോഷയാത്ര നടത്തിയത്.
ഉറൂസ് മഹാമഹത്തോടനുബന്ധിച്ച് തിരുവനന്തപുരം ബീമാപളളി ദർഗാഷെരീഫ് വൈദ്യുത ദീപാലംകൃതമാക്കിയപ്പോൾ.
മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേലിന്റെ മക്കളായ ഫൈസൽ പട്ടേൽ, മുംതാസ് പട്ടേൽ എന്നിവരോടൊപ്പം തിരുവനന്തപുരത്ത് നടന്ന അനുസ്മരണത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ഉമ്മൻ ചാണ്ടി എന്നിവർ അഹമ്മദ് പട്ടേലിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിക്കുന്നു.പാലോട് രവി ,ജ്യോതികുമാർ ചാമക്കാല തുടങ്ങിയവർ സമീപം
തളരാത്ത ആവേശം... വിജയുടെ മാസ്റ്റർ എന്ന സിനിമ പ്രദർശിപ്പിച്ച കൊല്ലം ധന്യ തീയേറ്ററിൽ കാലിന് പരിക്കേറ്റ് പ്ലാസ്റ്ററിട്ടിട്ടും ആവേശനൃത്തം ചവിട്ടുന്ന യുവാവ്.
കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചപ്പോൾ അകലം പാലിച്ച് മലപ്പുറം മാട്ടിൽ മാളിലെ മല്ലിക പ്ലക്സ് തിയേറ്ററിൽ സിനിമ കാണുന്നവർ.
തിരുവനന്തപുരം ന്യൂ തീയേറ്ററിൽ തമിഴ് സിനിമ മാസ്റ്ററിന്റെ ആദ്യ ഷോയിൽ നായകൻ വിജയുടെ ഇൻട്രോ സീൻ കണ്ടപ്പോളുണ്ടായ ആരാധകരുടെ ആഹ്ലാദ പ്രകടനം.
കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ അക്ഷരശ്രീ മാദ്ധ്യമ പുരസ്കാരം മന്ത്രി പി. തിലോത്തമൻ കേരളകൗമുദി ലേഖകൻ സുജിലാൽ കെ. എസിന് സമ്മാനിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, അയിലം ഉണ്ണിക്കൃഷ്ണൻ, ഗീത രാജേന്ദ്രൻ, വിളപ്പിൽ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം
പാലക്കാട് നഗരസഭയ്ക്ക് അകത്തുള്ള ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ബി.ജെ.പി പ്രവർത്തകർ നാട്ടിയ കൊടി പൊലീസ് അഴിച്ചുമാറ്റുന്നു.
വിജയലഹരിയിൽ... വിജയ് ചിത്രം മാസ്റ്റർ കണ്ടിറങ്ങിയ യുവാക്കൾ തിയേറ്ററിന് മുമ്പിൽ നൃത്തം വക്കുന്നു തൃശൂർ രാഗം തിയേറ്ററിന് മുന്നിൽ നിന്നൊരു ദൃശ്യം.
എരുമേലി നൈനാർ മസ്ജിദ് അങ്കണത്തിൽ നിന്ന് ചന്ദനക്കുട ഘോഷയാത്ര കൊച്ചമ്പലത്തിൽക്കയറി വലിയമ്പലത്തിലെ സ്വീകരണത്തിനായി പോകുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഘോഷയാത്ര നടത്തിയത്.