HOME / GALLERY / SPORTS
കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വി ഗാർഡ് അഖിലകേരള ജൂനിയർ ബാഡ്മിന്റൻ റാങ്കിങ് ടൂർണമെന്റിൽ നിന്ന്.
ആലപ്പുഴയിൽ നടക്കുന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ടേബിൾ ടെന്നീസ് ചാമ്പ്യൻ ഷിപ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്‌സിക്കുട്ടൻ ടേബിൾ ടെന്നീസ് തട്ടി ഉദ്‌ഘാടനം ചെയ്യുന്നു. ജില്ലാ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു, സെക്രട്ടറി പ്രദീപ് കുമാർ, എ.ഡി.ടി.ടി.എ. വൈസ് പ്രസിഡന്റ് ആർ. സുരേഷ്, ടി.ടി.എ.കെ.ഹോണററി സെക്രട്ടറി മൈക്കിൾ മത്തായി തുടങ്ങിയവർ സമീപം.
ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടന്ന ഇ.സി ഭരതൻ സ്മാരക സബ് ജൂനിയർ ഫുട്ബാൾ ടൂർണമെന്റിൽ എഫ്.സി പെരുമണ്ണയും ഓറഞ്ച് ഫുടബോൾ അക്കാദമിയും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിന്ന്
തൃശൂർ ദേവമാത സ്കൂളിൽ അന്ധർക്കു വേണ്ടി സംഘടിപ്പിച്ച സംസ്ഥാന ചെസ്സ് മത്സരത്തിൽ നിന്ന്.
കടവന്ത്ര ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ സംഘടിപ്പിച്ച ആരവം 19 ത്തിന്റെ ഭാഗമായി റീജണൽ സ്പോർട്സ് സെന്റർ ഗ്രൗണ്ടിൽ നടന്ന ഫുട്ബാൾ മത്സരം.
ആലപ്പുഴയിൽ നടന്ന കോ-ഇൻ-ചി അക്കാദമി ഓഫ് മാർഷൽ ആർട്സ് സംഘടിപ്പിച്ച എട്ടാമത് ഡാൻ ബ്ലാക്ക് ബെൽറ്റ് അവാർഡിൽ യു.എസ്.എ യിൽ നിന്നുള്ള പ്രശസ്ത ഹോളിവുഡ് താരം ഗ്രാൻഡ് മാസ്റ്റർ സിന്തിയ റോത്രോക്ക് കുട്ടികൾക്ക് ആയോധന മുറ പരിശീലിപ്പിക്കുന്നു.
കെടാതെ ഞങ്ങൾ സൂക്ഷിക്കും...നേഴ്സസ്‌ വാരാഘോഷത്തോടനുബന്ധിച്ച് കോട്ടയം എം.ടി.സ്‌കൂൾ മൈതാനിയിൽ നടന്ന കായികമേളയിൽ മെഴുകുതിരി കത്തിച്ചോട്ടമത്സരത്തിൽ പങ്കെടുക്കുന്നവർ
നേഴ്സസ്‌ വാരാഘോഷത്തോടനുബന്ധിച്ച് കോട്ടയം എം.ടി.സ്‌കൂൾ മൈതാനിയിൽ നടന്ന കായികമേളയിൽ ഡിസ്കസ് ത്രോയിൽ ഒന്നാംസ്ഥാനം നേടുന്ന ത്രേസ്യാമ്മ ഡോമിനിക്ക്,മെഡിക്കൽ കോളേജ്,കോട്ടയം
നാരങ്ങാ കളയല്ലേ സിസ്റ്റററേ...നേഴ്സസ്‌ വാരാഘോഷത്തോടനുബന്ധിച്ച് കോട്ടയം എം.ടി.സ്‌കൂൾ മൈതാനിയിൽ നടന്ന കായികമേളയിൽ നാരങ്ങാ സ്പൂൺ ഓട്ട മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്നവർ
നേഴ്സസ്‌ വാരഘോഷത്തിൻറെ ഭാഗമായി കോട്ടയം എം.ടി.സ്‌കൂൾ മൈതാനിയിൽ നടന്ന കായിക മത്സരത്തിൽ പെൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ ഒന്നാംസ്ഥാനം നേടുന്ന പണിക്കർ നിഷ സുനിൽ റാണി, അസീസി സ്‌കൂൾ ഓഫ് നേഴ്സിംഗ്, എരുമേലി.
കോഴിക്കോട് ഇന്റോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള സ്‌റ്റേറ്റ് സബ്ജൂനിയര്‍ ആന്റ് മാസ്‌റ്റേഴ്‌സ് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സോമതീരം ലിഫാ കപ്പ് 2019 മന്ത്രി ഇ.പി. ജയരാജൻ കിക്ക്ഓഫ് ചെയ്യുന്നു. ലത്തീൻ അതിരൂപതാ മേജർ ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം, സോമതീരം ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി ബേബി മാത്യു സോമതീരം തുടങ്ങിയവർ സമീപം.
അവധിയാഘോഷം...കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ ഹോട്ട് വീൽസ്‌ റോളർ സ്‌കേറ്റിങ്ങിന്റെ നേതൃത്വത്തിൽ റോളർ സ്കേറ്റിങ്ങ് പരിശീലിക്കുന്ന കുട്ടികൾ
തിരുവനന്തപുരം ജില്ലാ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിൽ കെ.എസ്.ഇ.ബിക്ക് എതിരെ ആദ്യ ഗോൾ നേടുന്ന കേരള പൊലീസ്. 2-1നു കേരള പൊലീസ് ചാംപ്യൻഷിപ്പ് കരസ്ഥമാക്കി
കണ്ണൂർ തളാപ്പ് മിക്സഡ് യു.പി സ്കൂളിൽ നടന്ന ജില്ലാ പഞ്ചഗുസ്തി മത്സരത്തിൽ നിന്ന്.
എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ സംസ്ഥാന ജൂനിയർ പെൺകുട്ടികളുടെ ഫുട്ബാൾ മത്സരത്തിൽ കോഴിക്കോടും തിരുവനന്തപുരവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
കളിക്കളത്തിൽ... കോട്ടയം നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിൽ നടത്തുന്ന ജില്ലാ സ്പോർട്സ് മീറ്റ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഫുട്ബാൾ തട്ടി ഉദ്‌ഘാടനം ചെയ്യുന്നു. നഗരസഭാ അദ്ധ്യക്ഷ ഡോ.പി.ആർ സോന സമീപം.
അഡ്വക്കെറ്റുമാരായ കെ.രാജൻ, ടി. നിസ്സാർ അഹമ്മദ് എന്നിവരുടെ സ്മരണക്കായി യുനൈറ്റഡ് ലോയേർസ്ക്ലബ്ബ് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടത്തിയ ഫുട്ബോൾ സൗഹൃദ മത്സരത്തിൽ കളക്ടേർസ് ടീമും ജഡ്ജസ് ടീമും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഹൈക്കോടതി ജഡ്ജ് മുഹമ്മദ് മുഷ്താഖ് പന്തുമായി മുന്നേറുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കലക്ടർ മീർ മുഹമ്മദലി എന്നിവരെയും കാണാം മത്സരത്തിൽ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് കളക്ടേർസ് ടിം വിജയിച്ചു.
തിരുവനന്തപുരം സ്പോർട്സ് ഹബിൽ സൗത്ത് ആഫ്രിക്ക അണ്ടർ 19നും അഫ്ഗാനിസ്ഥാൻ അണ്ടർ 19 നും തമ്മിൽ നടക്കുന്ന ഏകദിന മത്സരത്തിൽ നിന്ന്.
തിരുവനന്തപുരം സ്പോർട്സ് ഹബിൽ സൗത്ത് ആഫ്രിക്ക അണ്ടർ 19നും അഫ്ഗാനിസ്ഥാൻ അണ്ടർ 19 നും തമ്മിൽ നടക്കുന്ന ഏകദിന മത്സരത്തിൽ നിന്ന്.
  TRENDING THIS WEEK
കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരി പത്നിയോടൊപ്പം നിയമസഭയിൽ എത്തിയപ്പോൾ.
മഴയുമൊരു സിഗ്നൽ... കോട്ടയം ബേക്കർ ജംഗ്ഷനിൽ മഴയിൽ ട്രാഫിക് സിഗ്നൽ തെറ്റിച്ചുവന്ന ഓട്ടോയിൽ തട്ടി വീണ ഇരുചക്ര യാത്രക്കാരി. മഴക്കാലമായതോടെ റോഡപകടങ്ങൾ ക്രമാതീതം വർദ്ധിച്ചു തുടങ്ങി.
പാൽ തിരമാല... കൊല്ലം മുണ്ടയ്‌ക്കൽ പാപനാശനത്ത് പുലർച്ചെ തീരത്ത് പ്രത്യക്ഷപ്പെട്ട പ്രതിഭാസം. കടൽഭിത്തിയില്ലാത്ത പ്രദേശത്ത് തിരമാലകൾ അടിച്ചുകയറിയ ശേഷവും മണിക്കൂറുകളോളം കാണപ്പെട്ട പ‌ഞ്ഞിപോലുള്ള പത മത്സ്യത്തൊഴിലാളികളിൽ അശങ്കയ്‌ക്ക് ഇടയാക്കി. കുട്ടികൾ കൈകുമ്പിളിൽ കേരിയെടുത്ത് ഉല്ലസിക്കുന്നുണ്ട്. കുമിളകൾ കാറ്റിൽ പറക്കുകയാണ്. കടൽ പ്രക്ഷുബ്‌ദ്ധമാകുന്നതിന് മുമ്പ് കാണാറുള്ളതാണ് ഈ മാറ്റങ്ങൾ.
മത്സ്യകന്യകനല്ലെ... കോട്ടയം താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ താൽകാലികമായി നിർമ്മിച്ചിരുന്ന ബണ്ടിലിരുന്ന് മീൻപിടിക്കുന്നവർക്കിടയിൽ വെള്ളത്തിൽ ചാടുന്ന യുവാവ്
ഉയരെ... സംസ്ഥാന എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിഷ്ണു വിനോദിനെ കോട്ടയം മാന്നാനം കെ.ഇ.സ്‌കൂളിലെ സഹപാഠികൾ തോളിലേറ്റി ആഹ്ലാദി പ്രകടനം നടത്തുന്നു.
ശക്തമായ കടൽ ക്ഷോഭത്തെ തുടർന്ന് തിരുവനന്തപുരം ശംഖുംമുഖം ബീച്ചിലെ നടപ്പാതയിലേക്ക് അടിച്ച് കയറുന്ന തിരമാലകൾ.
അമ്മതൻ മാറ് തുരന്ന്... നാടിനെ വിറപ്പിച്ച പ്രളയത്തിന് മനുഷ്യന്റെ പ്രകൃതി ചൂഷണമാണ് കാരണമെന്ന് വ്യക്തമായിറ്റും പാഠം പഠിക്കാതെ തുടരുകയാണ് നമ്മൾ. കണ്ണൂർ നെടുംപൊയിൽ ചുരത്തിൽ നിന്നുള്ള കാഴ്ച്ച. ഈ പേമാരി കാലത്ത് മറ്റോരു പ്രളയത്തിന് സാക്ഷിയാവാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം.
കടൽക്ഷോഭ ബാധിതാ പ്രദേശമായ കുഴിവിളാകം സന്ദർശിക്കാൻ എത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടിയെ തീരദേശവാസികൾ തടഞ്ഞപ്പോൾ.
വെള്ളത്തിൽ മുങ്ങി... ഇന്നലെ പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടായ എം.ജി റോഡ്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു പ്രവർത്തകർ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് പരിക്കേറ്റ പൊലീസുകാരനെ സഹപ്രവർത്തകൻ ആശ്വസിപ്പിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com