TRENDING THIS WEEK
പോരുന്നോ കൂടെ... വെള്ളൂർ കെ.പി.പി.എൽ പ്രവർത്തനോദ്ഘാടന ചടങ്ങിനെത്തിയ മന്ത്രിമാരായ പി.രാജീവിനോടും വി.എൻ വാസവനോടും സൗഹൃദ സംഭാഷണം നടത്തുന്ന മോൻസ് ജോസഫ് എം.എൽ.എ. ജോസ്. കെ. മാണി എം.പി, തോമസ് ചാഴികാടൻ എം.പി, സി.കെ. ആശ എം.എൽ.എ, സ്റ്റീഫൻ ജോർജ് തുടങ്ങിയവർ സമീപം.
ഇരട്ടപ്പണി... ചിങ്ങവനം - ഏറ്റുമാനൂർ റെയിൽവേ പാതയിരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം നാഗമ്പടത്ത് ഇലക്ട്രിക്ക് ലൈനിൽ പണികൾ നടത്തുന്ന തൊഴിലാളികൾ.
ശുഭയാത്രക്കായി... ചിങ്ങവനം - ഏറ്റുമാനൂർ റെയിവേ ഇരട്ടപ്പാതയുടെ പണി പൂർത്തിയാകുന്നതിനൻറെ ഭാഗമായി കോട്ടയം മുട്ടമ്പലം ഗേറ്റിന്റെ ഭാഗത്ത് സുരക്ഷാ പരിശോധന നടത്തുന്നതിന് മുൻപ് പൂജ നടത്തിയ ശേഷം കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റി അഭയ് കുമാർ റായി പാളത്തിൽ തേങ്ങായുടക്കുന്നു.
വെള്ളൂർ കെ.പി.പി.എല്ലിന്റെ പ്രവർത്തനോദ്ഘാടത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ലോഗോ പ്രകാശനം ചെയ്യുന്നു.
ശ്രദ്ധയോടെ... കടവന്ത്ര ഗിരീനഗറിൽ നടന്ന തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയുമ്പോൾ ശ്രദ്ധയോടെ കെട്ടിരിക്കുന്ന മുൻ കോൺഗ്രസ് നേതാവായ കെ.വി തോമസ്.
അനന്തപുരി മതവിദ്വേഷ പ്രസംഗ കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പി.സി. ജോർജിനെ കസ്റ്റഡിയിൽ എടുത്ത് വാഹനത്തിൽ പുറത്തേക്ക് കൊണ്ടുവരുമ്പോൾ പിൻതുണ അറിയിച്ച് മുദ്രാവാക്യം വിളിക്കുന്ന ബി.ജെ.പി പ്രവർത്തകർ.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ ജില്ലാ മാർച്ച്.
കെ.പി.പി.എല്ലിൻറെ പ്രവർത്തന ഉദ്ഘാടത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മെഷീനുകളുടെ സ്വിച്ച് ഓൺ നിർവഹിച്ചശേഷം കമ്പനിയിൽ ഉത്പാദിപ്പിച്ച പേപ്പർ റോളിൽ കൈയൊപ്പു ചാർത്തിയപ്പോൾ.
പെയ്യാനൊരുങ്ങി... ആകാശത്ത് ഇരുണ്ടു കൂടിയ കാർമേഘം. മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച.
സ്പീഡ് ട്രയൽ... നിർമാണം പൂർത്തിയാക്കിയ ഏറ്റുമാനൂർ-കോട്ടയം റെയിവേ ഇരട്ടപ്പാതയിൽ സുരക്ഷാ പരിശോധന നടത്തുന്നതിനൻറെ ഭാഗമായി കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റിയുടെ നേതൃത്വത്തിൽ രണ്ട് ബോഗികളുള്ള ട്രെയിൻ ഓടിച്ചു സ്പീഡ് ട്രയൽ നടത്തുന്നു. കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച.