TRENDING THIS WEEK
സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ കുരുക്കഴിച്ച് സർക്കാരിന് 600 കോടിയോളം രൂപയുടെ നേട്ടം ഉണ്ടാക്കി കൊടുത്തത് ഒരു കരാർ ജീവനക്കാരിയാണ്. പരവൂർ പൊഴിക്കര ഡി.എസ് വിഹാറിൽ അജു സൈഗാളാണ് മന്ത്രിമാരുടെ പ്രശംസ ഏറ്റുവാങ്ങിയത്
പണിമുടക്കിയ മയക്കം... പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടത്തിയ വാഹന പണിമുടക്കിനെത്തുടർന്ന് ആളൊഴിഞ്ഞ കോട്ടയം പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലിരുന്ന് ഉറങ്ങുന്ന യാത്രക്കാരൻ.
ആഘോഷ ചിരി... നാട്ടിക ഫിഷറീസ് സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുക്കാരികളുമായി ജന്മദിനം ആഘോഷിക്കുന്ന ദേശീയ കായിക താരം ആൻസി സോജൻ.
ജില്ല അമേച്ചർ ബോക്സിങ് അസോസിയേഷനും പി ടി എസ് മാർഷൽ ആർട്സ് അക്കാദമിയുടെയും നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ല ബോക്സിങ് ചാമ്പ്യൻഷിപ്പ്.
ഷാജി രവീന്ദ്രൻ രചിച്ച ഫിയർ ഓഫ്ഡത്ത് എന്ന പുസ്തക പ്രകാശനം ചെയ്യാൻ എറണാകുളം പ്രസ് ക്ളബിലെത്തിയ കേന്ദ്ര മന്ത്രി വി. മുരളീധരൻ.
വേനൽച്ചൂടിൽ ദാഹജലം കിട്ടാതെ തളർന്ന് വീഴുന്ന പക്ഷികൾക്ക് കരുതലായി ആലുവ സ്വദേശി ശ്രീമൻ നാരായണൻ ആവിഷ്കരിച്ച പദ്ധതി 'ജീവജലത്തിന് ഒരു മൺപാത്രം". കഴിഞ്ഞ അഞ്ച് വർഷമായി കേരളത്തിൽ മാത്രം നടപ്പാക്കിയിരുന്നത് ഇനി ലോകം മുഴുവൻ വ്യാപിക്കുകയാണെന്നതാണ് പ്രത്യേകത.
തിരുവനന്തപുരത്തെ തൈക്കാട്ടുള്ള വസതിയിൽ പൊതുദർശനത്തിനു വച്ച കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ഭൗതിക ശരീരത്തിനരികിൽ ഭാര്യ സാവിത്രിയും, മക്കളായ അതിഥിയും, അപർണയും.
മന്നത്ത് പത്മനാഭൻറെ ചരമവാർഷികത്തോടനുബന്ധിച്ച് പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ വിളക്കുകൾ തെളിയിക്കുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന പ്രഥമ പി. പരമേശ്വരൻ അനുസ്മരണപ്രഭാഷണം.
എൽ.ഡി.എഫിൻ്റെ വികസന മുന്നേറ്റ യാത്രക്ക് തൃശൂർ ജില്ലാ അതിർത്തിയായ പ്ലാഴിയിൽ നൽകിയ സ്വീകരണത്തിൽ ജാഥ ക്യാപ്റ്റൻ എ.വിജയരാഘവനെ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്.