TRENDING THIS WEEK
ലാലൂർ ഐ.എം വിജയൻ സ്പോർട്സ് കോപ്ലക്സിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തൃശൂർ തേക്കേ ഗോപുര നടയിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ''സ്കോർദഗോൾ " മത്സരത്തിൽ നിന്ന്
കോഴിക്കോട് കോർപറേഷൻ ദുർഭരണത്തിനെതിരെ യു.ഡി.എഫ് നടത്തിയ നഗര മോചന റാലി
നൈപുണ്യം...കൊട്ട കസേരകൾ ഇപ്പോൾ വീടുകളിൽ കാണാറില്ല ആക്രി കടകളിൽ നിന്നും എടുത്ത് കോഴിക്കോട് പെരുമണ്ണ തന്റെ വാടകവീട്ടിൽ ഇരുന്ന് കോട്ടക്കസേര മെടയുന്ന പി അബൂബക്കർ 48 കൊല്ലമായി കൊട്ട കസേരകൾ മെടയുന്ന പരിചയമുണ്ട് അബൂബക്കറിന്, കസേരകൾ മെടയാനായി നിരവധി പേർ അദ്ദേഹത്തെ സമീപിക്കാറുണ്ട്
സാഗരം സാക്ഷി .... പകൽ രാത്രിയിൽ അലിയുന്ന നേരം സൂര്യാസ്തമയം ആസ്വദിച്ചും സെൽഫി എടുത്തും സഞ്ചാരികൾ. കോഴിക്കോട് കടപ്പുറത്തുനിന്നുള്ള ദൃശ്യം.
ഇനി തിരെഞ്ഞടുപ്പ് ചൂട്ടിൽ... തദ്ദേശ തിരെഞ്ഞടുപ്പ് തിയ്യതി പ്രഖ്യാപ്പിക്കുന്നതിന് മുന്നോടിയായി സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പ് യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി ചുമർ എഴുത്ത് സജീവമായപ്പോൾ പാലക്കാട് കൊട്ടേക്കാട് വേനോലി ഭാഗത്ത് നിന്ന്.
വിവാദങ്ങൾക്കിടെ ... പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ തല പട്ടയ വിതരണ മേളയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയും യു.ഡി.എഫ് എം.എൽ.എ രാഹുൽ മാക്കൂട്ടത്തിൽ സൗഹൃദ സംഭാഷണത്തിൽ ജില്ലയിലെ വിവിധ പരിപ്പാടികൾക്ക് പങ്ക് എടുക്കാൻ എത്തിയ എം.എൽ.എയെ എൽ.ഡി.എഫ് സംഘടന പ്രവർത്തകർ എതിർത്തിരിന്നു.
പട്ടയം വിതരണം... തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന തല പട്ടയമേളയിൽ തനിക്ക് പട്ടയം വിതരണം ചെയ്ത മന്ത്രി കെ.രാജനെ കെട്ടിപ്പിടിച്ച് വിതുമ്പുന്ന കൊഴുക്കുള്ളി സ്വദേശി തങ്കമണി. ഭർത്താവ് സുബ്രഹമണ്യൻ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ എന്നിവർ സമീപം.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനാചരണത്തിനോടനുബന്ധിച്ച് പുതുപ്പള്ളി പള്ളി പാരീഷ് ഹാളിൽ നടത്തിയ ജന്മദിന സമ്മേളനത്തിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന വീടുകളുടെ താക്കോൽ ദാനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കുന്നു.ജോഷി ഫിലിപ്പ്,മറിയ ഉമ്മൻ,കെ.ശിവദാസൻ നായർ,ബെന്നി ബഹനാൻ.എം.പി, ചാണ്ടി ഉമ്മൻ എം.എൽ.എ,സന്തോഷ് ചൊല്ലാനി,മറിയാമ്മ ഉമ്മൻ,ഫാ.ആൻഡ്രൂസ് ടി.ജോൺ തുടങ്ങിയവർ സമീപം
ശബരിമല സ്വർണ്ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാംപ്രതി മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ റാന്നി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ.
എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാഫലകം അഡ്വ.സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. അനാച്ഛാദനം ചെയ്യുന്നു