കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കലൂർ ലെനിൻ സെന്ററിൽ എൽ.ഡി.എഫ് നടത്തിയ വാർത്താ സമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു. കൊച്ചി മുൻ മേയറും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ. എം. അനിൽ കുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ എന്നിവർ സമീപം
തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ സംഗീത സഭയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഭിഷേകം കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംഗീതോത്സവത്തിൽ  പ്രശസ്ത വയലിനിസ്റ്റ് ഡോ. എൽ, സുബ്രമണ്യത്തിന് സംഗീത സംപൂർണ അവാർഡ് നൽകുന്ന ചടങ്ങിൽ ഡോ. വേണു രാജാമണിയുടെ പ്രസംഗത്തിലെ നർമ്മം കേട്ട് ചിരിക്കുന്ന സുബ്രമണ്യത്തിന്റെ പത്നിയും പ്രശസ്ത ഗായികയുമായ കവിതാകൃഷ്ണമൂർത്തി
കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിൽ ദേവരഥങ്ങളെ അലങ്കരിക്കാനായി ഒരുക്കിയപ്പോൾ .
കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിൽ ദേവരഥങ്ങളെ അലങ്കരിക്കാനായി ഒരുക്കിയപ്പോൾ .
സപ്ലൈകോ മാനേജ്മെൻ്റിൻ്റെ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സപ്ലൈകോ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു.വിൻ്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിലെ സപ്ലൈകോ റീജിയണൽ ഓഫീസിന് മുൻപിൽ ധർണ നടത്തുമ്പോൾ ഓഫീസിൻ്റെ മുകളിൽ നിന്ന് കാണുന്ന ജീവനക്കാർ
എം ജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രകടനം
എറണാകുളം ബോൾഗാട്ടി വാട്ടർഡ്രോമിന് സമീപം ചെറുവള്ളത്തിൽ വീശ് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ.
ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് മിഠായിത്തെരുവിൽ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയപ്പോൾ
ക്രിസ്മസിന് മുന്നോടിയായി ആലപ്പുഴ റമദാ ഹോട്ടലിൽ നടന്ന കേക്ക് മിക്സിങ്ങിൽ നിന്ന്
തൃശൂർ കോർപറേഷനിലേയ്ക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിൽ സിവിൽ സ്റ്റേഷൻ ഡിവിഷനിൽ മത്സരിക്കുന്ന യു.ഡി.എഫ്  സ്ഥാനാർത്ഥിഎ.പ്രസാദിൻ്റെ ഫ്ലക്സുകൾ തയ്യാറായപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com