TRENDING THIS WEEK
സാഗരം സാക്ഷി .... പകൽ രാത്രിയിൽ അലിയുന്ന നേരം സൂര്യാസ്തമയം ആസ്വദിച്ചും സെൽഫി എടുത്തും സഞ്ചാരികൾ. കോഴിക്കോട് കടപ്പുറത്തുനിന്നുള്ള ദൃശ്യം.
അരയിടത്ത് പാലത്തിന് താഴെ ബേബി മെമ്മോറിയാൽ ആശുപത്രിക്ക് സമീപം അവശ നിലയിലായി കിടന്നയാളെ പൊലീസുകാർ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
വിക്രം മൈതാനത്ത് നടന്ന എൻ.സി.സി ഇന്റർ ഗ്രൂപ്പ് മത്സര റിപ്പബ്ലിക് ദിന ക്യാമ്പിൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ..
ഞങ്ങൾ മരിച്ചിട്ടില്ല വോട്ടർ പട്ടികയിൽ നിന്ന് അകാരണമായി പേര് നീക്കം ചെയ്തതിനെ തുടർന്ന് കോഴിക്കോട് കലക്ടറേറ്റിൽ കലക്ടറുടെ ചേംബറിന് മുന്നിൽ നടത്തിയ പ്രതിഷേധം
മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് കയറ്റി ഇട്ടിരിക്കുന്ന ബോട്ടുകൾ കോഴിക്കോട് ബീച്ചിൽ നിന്നുള്ള കാഴ്ച.
കോഴിക്കോട് കോർപറേഷൻ ദുർഭരണത്തിനെതിരെ യു.ഡി.എഫ് നടത്തിയ നഗര മോചന റാലി
നൈപുണ്യം...കൊട്ട കസേരകൾ ഇപ്പോൾ വീടുകളിൽ കാണാറില്ല ആക്രി കടകളിൽ നിന്നും എടുത്ത് കോഴിക്കോട് പെരുമണ്ണ തന്റെ വാടകവീട്ടിൽ ഇരുന്ന് കോട്ടക്കസേര മെടയുന്ന പി അബൂബക്കർ 48 കൊല്ലമായി കൊട്ട കസേരകൾ മെടയുന്ന പരിചയമുണ്ട് അബൂബക്കറിന്, കസേരകൾ മെടയാനായി നിരവധി പേർ അദ്ദേഹത്തെ സമീപിക്കാറുണ്ട്
പട്ടയം വിതരണം... തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന തല പട്ടയമേളയിൽ തനിക്ക് പട്ടയം വിതരണം ചെയ്ത മന്ത്രി കെ.രാജനെ കെട്ടിപ്പിടിച്ച് വിതുമ്പുന്ന കൊഴുക്കുള്ളി സ്വദേശി തങ്കമണി. ഭർത്താവ് സുബ്രഹമണ്യൻ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ എന്നിവർ സമീപം.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനാചരണത്തോടനുബന്ധിച്ച് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പുതുപ്പള്ളി പള്ളി പാരീഷ് ഹാളിൽ നടത്തിയ ജന്മദിന സമ്മേളനം ജസ്റ്റിസ് കെ.ടി.തോമസ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജോഷി ഫിലിപ്പ്,മറിയ ഉമ്മൻ,കെ.ശിവദാസൻ നായർ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ബെന്നി ബഹനാൻ.എം.പി,ചാണ്ടി ഉമ്മൻ എം.എൽ.എ,മറിയാമ്മ ഉമ്മൻ തുടങ്ങിയവർ സമീപം
ലാലൂർ ഐ.എം വിജയൻ സ്പോർട്സ് കോപ്ലക്സിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തൃശൂർ തേക്കേ ഗോപുര നടയിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ''സ്കോർദഗോൾ " മത്സരത്തിൽ നിന്ന്