TRENDING THIS WEEK
നെടുമ്പാശേരി സിയൽ കൺവെൻഷൻ സെന്ററിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ യോഗ ചെയ്യുന്നു
ചെമ്പഴന്തി ശ്രീനാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രവും ദൈവദശകം കൂട്ടായ്മയും സംയുക്തമായി തിരുവനന്തപുരം മ്യൂസിയം ശ്രീനാരായണഗുരു പാർക്കിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണത്തിൽ ദൈവദശകത്തെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ യോഗാഭ്യാസം യോഗ ട്രെയിനർ അഞ്ജന കാവുങ്കലിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചപ്പോൾ.
പാളയം ഗവ സംസ്‌കൃത കോളേജിന് പിന്നിലെ റോഡിൽ വാഹനങ്ങൾക്ക് മുകളിലൂടെ കടപുഴകി വീണ മരത്തിന്റെ ശിഖരം വെട്ടിമാറ്റുന്ന അഗ്നിശമന സേനാംഗങ്ങൾ
ജില്ലാ ലൈബ്രറി കൗൺസിലും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി ഗവ. ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച വായനാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേളയിൽ പ്രൊഫ. എം.കെ. സാനു കുട്ടികളോടൊപ്പം
ജല അതോറിറ്റി മദ്ധ്യമേഖല ചീഫ് എൻജിനിയറുടെ ഓഫീസിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനെ കരിങ്കൊടികാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
മൂലമ്പള്ളി പിഴലയിലെ കെട്ടുകളിൽ മഴയത്ത് ചൂണ്ടയിടുന്നയാൾ. ഇവിടെ നിരവധി പേരാണ് പ്രകൃതിഭംഗി ആസ്വദിക്കാനും ചൂണ്ടയിടാനുമായി നിത്യേന എത്തുന്നത്
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നാവികസേന ഉദ്യോഗസ്ഥർ കപ്പലിൽ യോഗ ചെയ്യുന്നു
ശക്തമായ മഴയിൽ നിന്ന് രക്ഷതേടി സുരക്ഷിത സ്ഥാനത്തേയ്ക്ക് ഓടിമാറുന്ന യുവാക്കൾ. ആലപ്പുഴ ബീച്ചിന് സമീപത്തുനിന്നുള്ള ദൃശ്യം.
കേരളത്തിലെത്തുന്ന ദേശാടന പക്ഷികളിലെ സുന്ദരന്മാരാണ് വർണ്ണകൊക്കുകൾ (പെയിന്റഡ് സ്റ്റോർക്ക്). രണ്ടാംകൃഷിക്കായി നിലമൊരുക്കുന്ന ആലപ്പുഴ നെടുമുടി പഴയകരി പാടത്ത് തീറ്റതേടിയെത്തിയ വർണ്ണകൊക്കുകൾ
കനത്ത മഴയിൽ എറണാകുളം ജില്ലാ ആശുപത്രിക്ക് മുന്നിലെ റോഡിലുണ്ടായ വെള്ളക്കെട്ട്.