SignIn
Kerala Kaumudi Online
Tuesday, 09 June 2026 6.28 PM IST

വീട്ടിലേക്ക് പണം ഒഴുകിയെത്തും; അടുക്കളയിൽ ഈ നാല് മാറ്റങ്ങൾ വരുത്തൂ

kitchen

ഒരാളുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒന്നാണ് വാസ്തു. വാസ്തു ശാസ്ത്രം അനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നത് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും പ്രദാനം ചെയ്യുന്നു. വീട്ടിലെ അടുക്കളയിൽ വാസ്തുനോക്കേണ്ടത് വളരെ പ്രധാനമാണ്. അടുക്കളയിൽ വാസ്തു പ്രകാരം ചില മാറ്റങ്ങൾ വരുന്നത് നിങ്ങളുടെ ഉയർച്ചയ്ക്ക് കാരണമാകുമെന്നാണ് വിശ്വാസം.

വാസ്തുപ്രകാരം അടുക്കളയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം തെക്കുകിഴക്കൻ മൂലയാണ്. പാചകം ചെയ്യുമ്പോൾ കിഴക്കോട്ട് അഭിമുഖമായി നിൽക്കുമെന്ന് ഉറപ്പാക്കുക. അതനുസരിച്ച് വേണം അടുപ്പ് വയ്ക്കാൻ. ഈ ദിശ പോസിറ്റീവ് എനർജിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അടുക്കളയിലെ പെയിന്റ് ഇരുണ്ടതോ കറുപ്പോ ആവാൻ പാടില്ലെന്നും വാസ്തുവിൽ പറയുന്നു. ഇളം മഞ്ഞ,​ ക്രീം,​ ഓഫ് വെെറ്റ് തുടങ്ങിയ നിറങ്ങൾ അടുക്കളയിൽ ഉപയോഗിക്കുന്നതാണ് നല്ലത്.

റഫ്രിജറേറ്ററുകൾ പോലുള്ള ഭാരമേറിയ വസ്തുക്കൾ അടുക്കളയുടെ തെക്ക് പടിഞ്ഞാറ് ദിശയിൽ വയ്ക്കുന്നതാണ് നല്ലത്. ഇത് വീടിന് സ്ഥിരത നൽകുന്നുവെന്ന് വിശ്വസിക്കുന്നു. വാസ്തുവിൽ ഇത് ശുഭകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ ആരോഗ്യകരമായ സാമ്പത്തിക സ്ഥിതി നിലനിർത്തുകയും ചെയ്യുന്നു. രാത്രി മുഴുവൻ എച്ചിൽ പാത്രം സിങ്കിൽ വയ്ക്കുന്നത് ദാരിദ്രത്തെ ക്ഷണിച്ച് വരുത്തുമെന്നാണ് വിശ്വാസം. ഉറങ്ങുന്നതിന് മുൻപ് അടുക്കള വൃത്തിയാക്കുന്നത് നല്ലതാണെന്ന് വാസ്തുവിൽ പറയുന്നു. ഇത് വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KITCHEN, VASTU, TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY