ramesh-cheniithala
തിരുവനന്തപുരം: ഡാമുകൾ തുറന്നത് സംബന്ധിച്ച് സർക്കാരിനുണ്ടായ വീഴ്ചയാണ് താൻ ചൂണ്ടിക്കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തനിക്കുണ്ടായ വീഴ്ച മറയ്ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ആയുധമാക്കുന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു.

ഡാം ക്രമമായി തുറന്നാൽ ദുരന്തം  ഉണ്ടാകില്ലെന്നാണ് താൻ ഫേസ്ബുക്ക് പോസ്റ്രിൽ പറഞ്ഞിരുന്നത്. മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നതാണ് പ്രളയത്തിന് കാരണമായത്. ഇതെല്ലാം ആലോചിക്കാതെ പെട്ടെന്ന് ഡാമുകൾ തുറന്നതിനെയാണ് താൻ വിമർശിച്ചത്. വിമർശിക്കാൻ വേണ്ടി നടത്തിയ വിമർശനമായിരുന്നില്ല അതെന്നും ചെന്നിത്തല പറഞ്ഞു.