ലണ്ടൻ: ബ്രിട്ടനിൽ വിനോദയാത്രയ്‌ക്കിടെ മലയാളികളായ സഹോദരങ്ങൾ മുങ്ങി മരിച്ചു. ബോൾട്ടനിൽ താമസിക്കുന്ന ചെങ്ങന്നൂർ സ്വദേശിയായ അനിയൻകുഞ്ഞ് സൂസൻ ദമ്പതികളുടെ മകൻ ജോയൽ (19) റാന്നി സ്വദേശിയായ ഷിബു സുബി ദമ്പതികളുടെ മകൻ ജെയ്‌സ് (15) എന്നിവരാണ് മരിച്ചത്. മരിച്ചകുട്ടികളുടെ അമ്മമാരായ സൂസനും സുബിയും സഹോദരിമാരാണ്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം.
ബോട്ടിംഗിനിടെയാണ് അപകടം. ഇരുവർക്കും നീന്തൽ അറിയാമായിരുന്നെങ്കിലും കുട്ടികൾ തടാകത്തിലെ ചതുപ്പിൽപെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ എത്രയും വേഗം ബോൾട്ടനിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.