കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായിരുന്ന മുൻ എറണാകുളം റൂറൽ എസ്.പി എ.വി ജോർജിനെ തിരിച്ചെടുത്തു. ശ്രീജിത്തിന്റെ മരണത്തിൽ എ.വി ജോർജിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് തിരിച്ചെടുത്തത്. അതേസമയം, വകുപ്പ് തല അന്വേഷണം തുടരുമെന്ന് സർക്കാർ അറിയിച്ചു. ഇന്റലിജൻസ് വിഭാഗത്തിലാണ് ജോർജിനെ നിയമിച്ചത്.