thomas-issac

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അധിക തുക കണ്ടെത്തുന്നതിന് പ്രത്യേക ലോട്ടറിയുമായി സംസ്ഥാനസർക്കാർ. ആശ്വാസ് എന്ന പേരിലാണ് ലോട്ടറി ഇറക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക് പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

250 രൂപയാണ് ലോട്ടറിയുടെ വില. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക ലോട്ടറിയിലൂടെ 100 കോടി സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ലോട്ടറിയിൽനിന്ന് ലഭിക്കുന്ന വരുമാനം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാവും പോവുക. ഒമ്പത് സീരീസുകളിലായി 96 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കും. ഓരോ സീരീസിലും ഒരുലക്ഷംരൂപ വീതമാവും ഒന്നാം സമ്മാനം.