hack

.കണ്ണൂർ: തിരുവോണനാളിൽ കണ്ണൂരിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. കോളയാട് സ്വദേശികളായ റഫീക്ക്, ബാബു എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവോണ ദിവസം രാത്രിയായിരുന്നു അക്രമം. ബൈക്കിലെത്തിയ സംഘമാണ് ഇവരെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം അക്രമികൾ രക്ഷപ്പെട്ടു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.