jammu
ശ്രീനഗർ: ജമ്മുകാശ്‌മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ നാല് തീവ്രവാദികൾ കീഴടങ്ങി. കീഴടങ്ങിയവരെല്ലാം അടുത്തിടെയാണ് ഭീകര സംഘടനയിൽ ചേർന്നത്.

ജമ്മുവിലെ കുപ്‌വാര ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. നിയന്ത്രണ രേഖയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചപ്പോൾ സൈന്യവും പൊലീസും സംയുക്തമായി ഇവരെ തടയുകയായിരുന്നു. തുടർന്ന് തീവ്രവാദികളോട് കീഴടങ്ങാൻ സൈന്യം ആവശ്യപ്പെട്ടു. ഏഴ് തീവ്രവാദികളാണുണ്ടായിരുന്നത്. ഇതിൽ മൂന്നു പേർ സൈന്യത്തിന് നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടു.