manjith-singh
ന്യൂയോർക്ക്: അകാലി ദൾ നേതാവും ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി തലവനുമായ മൻജിത് സിംഗിനെ അമേരിക്കയിൽ ഒരു സംഘം കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. കാലിഫോർണിയയിലെ യൂബാ സിറ്റി ഗുരുദ്വാരയ്ക്ക് പുറത്ത് ശനിയാഴ്ചയാണ് സംഭവം നടന്നത്. മഞ്ജിത് സിംഗിനെ നിലത്ത് തള്ളിയിടുകയും തലപ്പാവ് ഊരിയെറിയുകയും ചെയ്തു. സിംഗിന്റെ മുഖത്ത് കരി ഓയിൽ ഒഴിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു.

മുപ്പതോളം പേരാണ് തന്നെ ആക്രമിച്ചതെന്ന് മഞ്ജിത് സിംഗ് പറഞ്ഞു. അക്രമികളെ പ്രതിരോധിക്കാൻ ശ്രമിച്ചില്ല. ഗുരുദ്വാരയെ ആദരിക്കണമെന്നും തിരിച്ചൊന്നും ചെയ്യരുതെന്നും തന്നോടൊപ്പമുണ്ടായിരുന്നവരോട് പറഞ്ഞിരുന്നതായി മഞ്ജിത് സിംഗ് വെളിപ്പെടുത്തി.

#WATCH: Akali Dal leader & Delhi Sikh Gurdwara Management Committee member Manjeet Singh GK attacked, face blackened outside a Gurdwara in California. 3 people have been arrested in connection with the attack. #USA (25.08.18) pic.twitter.com/HdhnlJn8zP

— ANI (@ANI) August 26, 2018


മഞ്ജിത് സിംഗിന് നേരെ ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.  തിങ്കളാഴ്ച ന്യൂയോർക്കിലെ ഒരു ടി.വി സ്റ്റുഡയോയ്ക്ക് പുറത്ത് വച്ച് മഞ്ജിത്തിന് നേരെ ആക്രമണം നടന്നിരുന്നു.