modi
ന്യൂഡൽഹി: പ്രളയക്കെടുതി നേരിടാൻ കേരളത്തിന് കൂടുതൽ സഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറ‍ഞ്ഞു. ഇപ്പോൾ അനുവദിച്ച 600 കോടി രൂപ അടിയന്തര  സഹായമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവർണർ ജസ്റ്റിസ് പി.സദാശിവവുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി ഈ ഉറപ്പ് നൽകിയത്.

കേന്ദ്ര സംഘം കേരളത്തിൽ എത്തി മഴക്കെടുതി വിലയിരുത്തിയിരുന്നു. അവർ വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം അത് വിലയിരുത്തി കൂടുതൽ തുക അനുവദിക്കും - മോദി പറ‍ഞ്ഞു.