dutee-chand

 

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും വെള്ളി. വനിതകളുടെ നൂറ് മീറ്ററിൽ ദ്യുതീ ചന്ദാണ് വെള്ളി നേടിയത്. 11.32 സെക്കന്റിൽ ഓടിയെത്തിയാണ് ദ്യുതീ സ്വർണം നേടിയത്. ഒന്നാമതെത്തിയ ബഹ്റൈൻ താരം എഡിഡിയോംഗ് ഒഡിയോംഗ് 11.30 സെക്കന്റിൽ ഫിനിഷ് ചെയ്‌തപ്പോൾ ചൈനീസ് താരം വെയ് യോംഗ്ലി 11.33 സെക്കന്റിൽ ഓടിയെത്തി വെങ്കലം സ്വന്തമാക്കി. 

നേരത്തെ, 400 മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസും ഹിമ ദാസും വെള്ളി മെഡൽ നേടിയിരുന്നു. പുരുഷന്മാരുടെ 400 മീറ്റർ സെമിഫൈനലിൽ ദേശീയ റെക്കാഡ് തിരുത്തിയെഴുതിയാണ് ഫൈനലിൽ എത്തിയ അനസ് 45369 സെക്കൻഡിൽ ഓടിയെത്തിയാണ് വെള്ളി മെഡൽ നേടിയത്. വനിതകളുടെ 400 മീറ്ററിൽ പതിനെട്ടുകാരിയായ ഹിമ ദാസ് 50.79 സെക്കൻഡിൽ ഓടിയെത്തിയാണ് വെള്ളി നേടിയത്.