rehman

റഹ്‌മാനെ നായകനാക്കി നിസാർ ഷാഫിയുടെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏഴ്. സസ്‌പെൻസ് ത്രില്ലർ ആവോളം നിറച്ചെത്തുന്ന ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് റഹ്‌മാൻ എത്തുന്നത്.
 

ഏഴ് കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. അനീഷ ആംബ്രോസ്, അദിതി ആര്യ, ത്രിദ ചൗധരി, പൂജിത എന്നിവരാണ് ചിത്രത്തിലെ നായികമാർ. സംവിധാനത്തിന് പുറമേ തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്യുന്നതും നിസാർ ഷാഫി തന്നെയാണ്. ശ്രീ ഗ്രീൻ പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കലാസംവിധായകൻ ഗാന്ധിയാണ്.

മലയാളത്തിൽ പൃഥ്വിരാജിനൊപ്പമുള്ള രണമാണ് റഹ്‌മാന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.