ധ്രുവങ്കൾ പതിനാറ് എന്ന ചിത്രത്തിന് ശേഷം കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നരഗാസുരൻ'. അരവിന്ദ് സാമി, ഇന്ദ്രജിത്ത്, സുദീപ് കിഷൻ, ശ്രേയ ശരൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. എന്നാൽ സാമ്പത്തിക തർക്കമുൾപ്പെടെയുള്ള ചില പ്രശ്‌നങ്ങൾ കാരണം ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചു എന്ന റിപ്പോർട്ടാണ് ഇപ്പോൾ ലഭിക്കുന്നത്. ആഗസ്‌റ്റ് 31ന് തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം സെപ്‌തംബർ 13ന് മാത്രമെ റിലീസ് ചെയ്യൂ.
ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 'വീണുപോയ പിശാചിന്റെ കഥ' എന്ന ടാഗ് ലൈനിലാണ് ചിത്രം ഇറങ്ങുന്നത്. ആദ്യചിത്രമായ 'ധ്രുവങ്കൾ പതിനാറ്' പോലെ സസ്‌പെൻസ് ത്രില്ലറായാണ് കാർത്തിക് നരഗാസുരനും ഒരുക്കുന്നത്.