donald-trump

വാഷിംഗ്ടൺ: സ്ത്രീവിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കിടിലോൽക്കിടിലമാണെന്നതിൽ ആർക്കും സംശയമില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും അതിനുശേഷവുമൊക്കെ പ്രശസ്തരും അപ്രശസ്തരുമായ നിരവധി സുന്ദരിമാരാണ് ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച്  തുറന്നുപറഞ്ഞത്. എരിവും പുളിയുമുള്ള നിരവധി കഥകളും പുറത്തുവന്നിരുന്നു. ഏറ്റവും ഒടുവിൽ സൂപ്പർ താരം കിം കർദിഷിയാന്റെ പേരുമായി ബന്ധപ്പെട്ടും വാർത്തകളുണ്ടായിരുന്നു.
ഇതിനെയൊക്കെ നിഷ്പ്രഭമാക്കുന്ന പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുയാണ്  ട്രംപ് വേൾഡ് ടവറിലെ (ട്രംപിന്റെ ഉടമസ്ഥതിയിലുള്ള കെട്ടിട സമുച്ചയം)മുൻ സെക്യൂരിറ്റി ജീവനക്കാരൻ. ട്രംപിന് ജോലിക്കാരിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നും ഇതിൽ ഒരു കുട്ടിയുണ്ടെന്നുമാണ് വെളിപ്പെടുത്തൽ. സി.എൻ.എന്നാണ് ഇക്കാര്യം പുറത്തുവിട്ടത്.
വർഷങ്ങൾക്ക് മുമ്പുതന്നെ   ജീവനക്കാരൻ ഇക്കാര്യം പുറത്തുപറഞ്ഞിരുന്നതാണ്.  എന്നാൽ  ഒരു പബ്ലിഷിംഗ്  കമ്പനിയുമായുളള ഉടമ്പടി പ്രകാരം ഇതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല. 2015ൽ ഉണ്ടാക്കിയ ഉടമ്പടിയുടെ കാലാവധി അടുത്തിടെ തീർന്നിരുന്നു. തുടർന്നാണ് വെളിപ്പെടുത്തൽ പുറത്തുവിട്ടത്. തക്കതായ തെളിവുകളും മുൻ ജീവനക്കാരന്റെ പക്കലുണ്ടത്രേ.
വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചൂടൻ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചർച്ചകൾ കൂടുതൽ കൊഴുക്കും  എന്നാണ് ട്രംപ് വിരുദ്ധർ കണക്കുകൂട്ടുന്നത്. ട്രംപിന്റെ പെണ്ണുപിടിയെക്കുറിച്ചുള്ള  വാർത്തകൾ രാജ്യത്തിനാകെ അവമതിപ്പ് ഉണ്ടാക്കുമെന്നും  ഭാര്യയും തമ്മിലുള്ള അകൽച്ച കൂടുന്നതിനും ഇത് ഇടയാക്കിയേക്കുമെന്നും അവർ പറയുന്നു.
എന്നാൽ വിഷയത്തെക്കുറിച്ച്  പ്രതികരിക്കാൻ ട്രംപോ അടുപ്പക്കാരോ തയ്യാറായിട്ടില്ല.