rakshabandan

സഹോദരി സഹോദര ബന്ധത്തിന്റെ തീക്ഷണതക്കൊപ്പം ഊഷ്മളമായ സ്‌നേഹ ബന്ധത്തിന്റേയും സാഹോദര്യത്തിന്റെയും നിറപ്പകിട്ടുകളോടുംകൂടി രക്ഷാബന്ധൻ മഹോത്സവം ശ്രാവണ മാസത്തിലെ ഈ പൗർണമി നാളിലാണ് ആഘോഷിക്കുന്നത്. ഇത്തവണ അത് ആഗസ്റ്റ് 26നാണ്.

നിങ്ങളെ രക്ഷിക്കുന്ന ബന്ധനമാണ് രക്ഷാബന്ധൻ. സാത്വതികം, രാജസികം, താമസികം എന്നിങ്ങനെ മൂന്നുതരമാണ് ബന്ധങ്ങൾ. സാത്വതിക ബന്ധനം നിങ്ങളെ ജ്ഞാനവുമായി ബന്ധിപ്പിക്കുന്നു. രാജസിക ബന്ധനം എല്ലാതരത്തിലുള്ള ആഗ്രഹങ്ങളോടും അത്യാർത്തികളോടും നിങ്ങളെ ബന്ധിപ്പിക്കുന്നു. താമസിക ബന്ധനത്തിൽ ആനന്ദമില്ല .പക്ഷെ എന്തോ ഒരു ബന്ധനമുണ്ട്. രക്ഷാബന്ധൻ നിങ്ങളെ എല്ലാവരുമായും ജ്ഞാനമായും സ്‌നേഹമായും.ബന്ധിപ്പിക്കുന്നു. ഈ ദിവസം സഹോദരീ സഹോദരന്മാർ ബന്ധങ്ങൾ ഉറപ്പിക്കുന്നു. സഹോദരിമാർ സഹോദരന്മാരുടെ കൈയ്യിൽ പവിത്രമായ ചരട് കെട്ടുന്നു. പവിത്രമായ സഹോദരസ്‌നേഹത്തിന്റെ തുടിപ്പാർന്ന ചരടിനെ ''രാഖി'' എന്ന് വിളിക്കുന്നു.പ കരം സഹോദരന്മാർ സഹോദരിമാർക്ക് സമ്മാനങ്ങൾ നൽകുകയും അവരെ സംരക്ഷിക്കുമെന്ന് വാഗ്ദാനം കൊടുക്കുകയും ചെയ്യുന്നു. പലരൂപത്തിലും ആഘോഷിക്കപ്പെടുന്ന രക്ഷാ ബന്ധൻ 'രാഖി ' ' ബെലെവ' ' സലുനോ' എന്ന പല പേരുകളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടുന്നു.

രക്ഷാബന്ധനെക്കുറിച്ച് നിരവധി കഥകളുമുണ്ട്. ബലി എന്ന അസുരരാജാവിന്റെ കഥയാണ് അവയിലൊന്ന്. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ 'ബെലെവ' എന്നപേരിൽ അറിയപ്പെടുന്ന ഈ ആഘോഷം ബലിക്ക് ഭഗവാനോടും സഹോദരിയോടുമുള്ള സ്‌നേഹത്തിന്റെ സ്മാരകമാണ്. സഹോദരിക്ക് ശ്രാവണപൂർണിമയുടെ ദിനത്തിൽ ചരട് കെട്ടുന്നതിന് ക്ഷണിക്കാൻ തുടങ്ങിയത് അന്ന് മുതലാണ് എന്നാണു വിശ്വാസം. ഭാര്യയ്ക്കോ, മകൾക്കോ,​ അമ്മയ്ക്കോ രാഖി കെട്ടാം. അനുഗ്രഹം തേടിയെത്തുന്നവർക്ക് ഋഷിമാർ രാഖി കെട്ടിയിരുന്നു. മാത്രമല്ല മുനിമാർ സ്വയം രാഖി കെട്ടിയിരുന്നു . പാപം നശിപ്പിച്ച് പുണ്യം പ്രധാനം ചെയ്യുന്ന പർവ്വമാണ് രാഖി.അതല്ലെങ്കിൽഅനുഗ്രഹം ചൊരിഞ്ഞുകൊണ്ട് പാപം പാപം നശിപ്പിക്കുന്നതാണ് രാഖി എന്ന് പുരാണങ്ങൾ പറയുന്നു. ''ഞാൻ നിങ്ങളുടെ കൂടെയുണ്ട് '' എന്ന് ഉറപ്പ് തരുന്ന ആഘോഷമാണ് ''രക്ഷാബന്ധൻ ''