.
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ടി.രാമറാവുവിന്റെ നാലാമത്തെ മകനും തെലുങ്ക് സൂപ്പർ സ്‌റ്റാർ ജൂനിയർ എൻ.ടി.ആറിന്റെ പിതാവുമായ നന്ദമുരി ഹരികൃഷ്ണ (62) വാഹനാപകടത്തിൽ മരിച്ചു. ഹൈദരാബാദിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ നൽഗൊണ്ടയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.
നെല്ലൂരിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകകയായിരുന്ന ഹരികൃഷ്ണ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. വാഹനം മറിയുന്നതിന് മുന്പ് മറ്റൊരു വണ്ടിയിലും ഇടിച്ചു. അമിതവേഗത്തിലാണ് ഹരികൃഷ്ണ കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്‌ണയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാർ പൂർണമായും തകർന്നു.
നടൻ കൂടിയായിരുന്ന ഹരികൃഷ്ണ 2008ൽ രാജ്യസഭാംഗമായിരുന്നു. സഹോദരൻ നന്ദമുരി ബാലകൃഷ്ണ തെലുങ്കിലെ അറിയപ്പെടുന്ന നടനാണ്.
ലക്ഷ്‌മി ഹരികൃഷ്‌ണയാണ് ഭാര്യ. പരേതനായ ജാനകി രാം, നന്ദമുരി കല്യാണ രാമൻ, നന്ദമുരി സുഹാസിനി എന്നിവരാണ് മറ്റ് മക്കൾ.