bride

തന്റെ ആഢംബര കല്യാണത്തിന് പങ്കെടുക്കണമെങ്കിൽ അതിഥികൾ ഓരോരുത്തരും 1500 പൗണ്ട് (1,37,389രൂപ) നൽകണമെന്ന് വധു ആവശ്യപ്പെട്ടത് തർക്കങ്ങൾക്കിടയാക്കി. ഒടുവിൽ തന്റെ ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കാനുള്ള പദ്ധതി തന്നെ കാനഡക്കാരിയായ സൂസന് ഉപേക്ഷിക്കേണ്ടി വന്നു. അതിഥികൾ താൻ ആവശ്യപ്പെട്ട പണം നൽകാൻ വിസമ്മതിച്ചതിനാലാണ് വിവാഹം മാറ്റിവയ്‌ക്കേണ്ടി വന്നതെന്ന് സൂസൻ പിന്നീട് വ്യക്തമാക്കി.

ഏതാണ്ട് 35 ലക്ഷത്തോളം രൂപ ചെലവിലാണ് ദമ്പതികൾ തങ്ങളുടെ ആഢംബര വിവാഹച്ചടങ്ങുകൾ നടത്താൻ നിശ്ചയിച്ചിരുന്നത്. ഇതിന് സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് സൂസൻ തന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സമീപിച്ചിരുന്നു. ചിലരെങ്കിലും പണം നൽകാമെന്ന് സമ്മതിക്കുകയും ചെയ്‌തു. എന്നാൽ സമയമെത്തിയപ്പോൾ ഇതിൽ മിക്കവരും കാലുമാറി. ഒടുവിൽ ഗത്യന്തരമില്ലാതെ നിശ്ചയിച്ചിരുന്നതിന് നാല് ദിവസം മുമ്പ് ദമ്പതികൾ തങ്ങളുടെ വിവാഹം വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായമില്ലാതെ ഒരാൾ എങ്ങനെയാണ് ജീവിക്കുന്നതെന്നും സഹായം ചോദിച്ചതിൽ തെറ്റില്ലെന്നുമാണ് ദമ്പതികളുടെ വാദം.