തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാതാരങ്ങൾ നൽകിയ സംഭാവന കുറഞ്ഞുപോയെന്ന പരാതിയുമായി മുതിർന്ന നടി ഷീല രംഗത്ത്. സിനിമാ താരങ്ങൾ ഒരു സിനിമയിൽ അഭിനയിക്കുന്പോൾ ലഭിക്കുന്ന മുഴുവൻ പ്രതിഫലമെങ്കിലും നൽകണമായിരുന്നെന്ന് ഷീല മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അവർ.
കേരളം കെട്ടിപ്പടുക്കേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണ്. താരങ്ങൾ എല്ലാവരും അവരുടെ ഒരു സിനിമയിലെ പ്രതിഫലം നൽകിയിരുന്നെങ്കിൽ എത്ര വലിയ തുക ആയേനെ. നാല് കോടിയുടെ കാറിൽ സഞ്ചരിക്കുന്ന താരങ്ങളുണ്ടെന്നും ഷീല പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ താരനിശ നടത്തണമെന്നും അവർ നിർദ്ദേശിച്ചു.