ranam
യുവനടൻ പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി നിർമ്മൽ സഹദേവ് ഒരുക്കുന്ന  'രണം' എന്ന സിനിമയിലെ വീഡിയോ ഗാനം എത്തി. പതിയെ വിടരും നറുമലരിതളായി എന്ന ഗാനം രചിച്ചിരിക്കുന്നത് ജ്യോതിഷ് ടി.കാശിയാണ്. ജേക്‌സ് ബിജോയ് ആണ് ഈണം പകർന്നിരിക്കുന്നത്. വിജയ് യേശുദാസാണ് ആലാപനം.

'മുംബയ് പൊലീസ്' എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും റഹ്മാനും ഒന്നിക്കുന്ന ആക്ഷൻ ചിത്രം കൂടിയാണ് രണം. ഇഷ തൽവാറാണ് നായിക. ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളിൽ പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ കഥയാണ് രണം പറയുന്നത്. പൂർണമായും അമേരിക്കയിലാണ് സിനിമ ചിത്രീകരിച്ചത്. ഹോളിവുഡ് സ്റ്റണ്ട് കോർഡിനേറ്റർമാരായ ക്രിസ്റ്റ്യൻ ബ്രൂനെറ്റി, ഡേവിഡ് അലസി, ആരോൻ റോസൻഡ്രി എന്നിവരാണ് രണത്തിനായി ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്.

യെസ് സിനിമ കമ്പനിയുടെ ബാനറിൽ ആനന്ദ് പയ്യന്നൂരും ലോസൺ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ റാണി ലോസൺ ബിജുവും ചേർന്നാണ് നിർമ്മാണം. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർബോർഡ് നൽകിയത്.