തിരുവനന്തപുരം: തുടർച്ചയായ പത്താം ദിവസവും ഇന്ധനവില കൂടി. പെട്രോളിന് 32 പൈസ കൂടി 82.28 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 26 പൈസ കൂടി 76.06 രൂപയായി. എട്ട് ദിവസത്തിനിടെ പെട്രോൾ വിലയിൽ 1.52 രൂപയും ഡീസലിന് 1.66 രൂപയും കൂടി.
കൊച്ചി നഗരത്തിൽ പെട്രോൾ വില 81.19 രൂപയാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിന് 82 രൂപയും ഡീസലിന് 75.78 രൂപയുമാണ് വില.
ക്രൂഡോയിൽ വിലക്കുതിപ്പും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുമാണ് ഇന്ധനവില കൂടാൻ കാരണം. അതേസമയം കേന്ദ്രം എക്‌സൈസ് നികുതിയും സംസ്ഥാനങ്ങൾ വാറ്റും കുറച്ചാൽ വില നേരിയതോതിലെങ്കിലും കുറയ്‌ക്കാനാകും. അന്താരാഷ്‌ട്ര വിപണിയിലേക്ക് ഇറാനിൽ നിന്നുള്ള ക്രൂഡോയിൽ വിതരണം കുറഞ്ഞതിനാൽ വരും നാളുകളിലും വില കൂടുമെന്നാണ് വിലയിരുത്തൽ.