hanan

തിരുവനന്തപുരം: കുറച്ച് ദിവസങ്ങളായി  ഹനാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചു എന്ന രീതിയിൽ പ്രചരണം നടക്കുകയാണ്.  നരേന്ദ്ര മോദിക്ക് എന്ത് പണിയാണ് കൊടുക്കുക എന്ന തരത്തിലുള്ള പോസ്റ്റുകൾ ഹനാൻ ഹനാനി എന്ന ഫേസ്ബുക്ക് പേജിലുടെ പ്രചരിച്ചിരുന്നു. ഈ പോസ്റ്റുകൾ ചൂണ്ടിക്കാട്ടി സെെബർ ആക്രമണം ശക്തമായതോടെ വിശദീകരണവുമായി ഹനാൻ തന്നെ രംഗത്തെത്തി.

''എനിക്ക് ഇങ്ങനെയാെരു ഫേസ്ബുക്ക് പേജില്ല. എന്റെ പേരിൽ കുറേ വ്യാജ ഫേസ്ബുക്ക് പേജുകൾ സജീവമാണ്. എന്നാൽ ഞാൻ ഫേസ്ബുക്കിൽ ഒട്ടും സജീവമല്ല. എല്ലാ പേജുകളും എന്റെ ചിത്രമാണ് മുഖചിത്രമായി നൽകിയിരിക്കുന്നത്. ഇതുവരെ രാഷ്ട്രീയപരമായി പോസ്റ്റുകളോ വാക്കുകളോ ഞാനെങ്ങും പറഞ്ഞിട്ടില്ല""- ഹനാൻ ഒരു ഓൺലൈൻ മാദ്ധ്യമത്തോട് പ്രതികരിച്ചു.

ഈ വിഷവിത്തിനെയാണോ കേരളം സ്നേഹിച്ചത് എന്ന അടിക്കുറിപ്പോടെ സംഘപരിവാർ സ്വാധീനമുള്ള ഫേസ്ബുക്ക് പേജിൽ നിന്നുമാണ് ഇത്തരത്തിലുള്ള അപവാദ പ്രചരണം നടക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സൈബർ പൊലീസിനും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകുമെന്ന് ഹനാൻ പറഞ്ഞു.