ബംഗളൂരു: കർണാടകയിലെ 102 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേൺഗ്രസിന് മുന്നേറ്റം. ഫലം പുറത്ത് വന്ന 2267 സിറ്റുകളിൽ 846 എണ്ണം കോൺഗ്രസ് സ്വന്തമാക്കി. ബി.ജെ.പി 788 സീറ്റ് നേടിയപ്പോൾ ജനതാദൾ എസ് 307 സീറ്റുമായി മൂന്നാമത് എത്തി. 2664 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 277 സീറ്റുകൾ ചെറു പാർട്ടികളും സ്വതന്ത്ര സ്ഥാനാർഥികളും സ്വന്തമാക്കി.
പഞ്ചായത്തുകളിലാണ് കോൺഗ്രസ് കൂടുതൽ മുന്നേറ്റം നടത്തുന്നത്. അതേസമയം, കോർപ്പറേഷനുകളിൽ ബി.ജെ.പി ലീഡ് നിലനിർത്തി മുന്നേറുകയാണ്. വെള്ളിയാഴ്ചയാണ് കനത്ത സുരക്ഷയിൽ 21 ജില്ലകളിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സാഹചര്യത്തിൽ ഇരുപാർട്ടികളുടെയും ശക്തിപ്രകടനം വിലയിരുത്തുന്നത് ഈ തിരഞ്ഞെടുപ്പ് ഫലം ആയിരിക്കും.