kanhaiya-kumar
ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ്  കനയ്യ കുമാർ ലോക്സഭ തിരഞ്ഞെടുപ്പിൽ  മത്സിക്കും.   സി.പി.ഐ ചിഹ്നത്തിൽ ബീഹാറിലെ ബെഗുസാരായി മണ്ഡലത്തിലാണ് മത്സരിക്കുക. സംയുക്ത പ്രതിപക്ഷം കനയ്യകുമാറിനെ പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.. ആർ.ജെ.ഡി അദ്ധ്യഷൻ ലാലു പ്രസാദ് യാദവ്  കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വത്തെ തത്വത്തിൽ അംഗീകരിച്ചതായി ബീഹാറിലെ സി.പി.ഐ നേതാവ് സത്യനാരായണൻ സിംഗ് പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.   പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടക്കുന്നുണ്ടെന്ന് സംസ്ഥാനത്തെ സി.പി.ഐ നേതാക്കൾ സൂചിപ്പിച്ചു..

ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റാണ്  ബെഗുസരായ്.  2014ൽ  ആർ.ജെ.ഡിയുടെ തൻവീർ ഹസനെ 58,000 വോട്ടുകൾക്കാണ് ബി.ജെ.പി സ്ഥാനാർത്ഥി ബോലാ സിംഗ് പരാജയപ്പെടുത്തിയത്. ഇവിടെ സി.പി.ഐ സ്ഥാനാർത്ഥി ഒന്നര ലക്ഷത്തിലധികം വോട്ട് നേടി മൂന്നാമതെത്തിയിരുന്നു.