pk-sasi
പാലക്കാട്: തനിക്കെതിരായ ലൈംഗികാരോപണം നിഷേധിച്ച് സി.പി.എം എം.എൽ.എ പി.കെ.ശശി രംഗത്ത്. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഏത് അന്വേഷണം നേരിടാനും താൻ തയ്യാറാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

എനിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ല. മാദ്ധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണ് എനിക്കുള്ളത്. പരാതിയുണ്ടെന്ന് പാർട്ടി പറഞ്ഞിട്ടില്ല. അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതായും എനിക്കറിയില്ല. ഒരുപാട് രാഷ്ട്രീയ പരീക്ഷണങ്ങൾ അതിജീവിച്ചയാളാണ് ഞാൻ. ഇതുകൊണ്ടൊന്നും എന്നെ തകർക്കാമെന്ന് കരുതണ്ട - ശശി പറഞ്ഞു.

ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് ശശിയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സി.പി.എം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയത്.