തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്‌ചാത്തലത്തിൽ ഈ വർഷം സംസ്ഥാനത്ത് ആഘോഷങ്ങൾ ഒന്നും തന്നെ വേണ്ടെന്ന് സർക്കാർ തീരുമാനം. ഇതിനെ തുടർന്ന് സംസ്ഥാന സ്‌കൂൾ കലോത്സവം, ഐ.എഫ്.എഫ്.കെ (ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവൽ ഒഫ് കേരള), ടൂറിസവുമായി ബന്ധപ്പെട്ട കലാപരിപാടികൾ എന്നിവ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി.
ഇതിനായി നീക്കിവച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം. ഗവർണറുടെ ഉത്തരവ് പ്രകാരം പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഉത്തരവിറക്കിയത്.