chandrababu-naidu

അമരാവതി : നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ച് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വീണ്ടും രംഗത്തെത്തി. കേന്ദ്ര സർക്കാരിന്റെ വികലമായ സാമ്പത്തിക നയം മൂലം രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്നും ഡോളറുമായുള്ള വിനിമയ നിരക്ക് നൂറിലെത്തിയാലും അദ്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രൂപയുടെ മൂല്യം ഇടിയുന്നതുപോലെ രാജ്യത്ത് പെട്രോൾ വിലയിൽ അഭൂതപൂർവ്വമായ വർദ്ധനയുണ്ടാവുമെന്നും നായിഡു പ്രവചിക്കുന്നു. പെട്രോളിന് ലിറ്ററിന് നൂറ് രൂപയിലേറെയായി കുതിച്ചുയർന്ന് സെഞ്ച്വറി അടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് നിരോധനം ഫലപ്രദമായി ഉപയോഗിക്കുന്നതിൽ നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്ന് നായിഡു നേരത്തെ ആരോപിച്ചിരുന്നു.