mobile

സ്മാർട്ട് ഫോണില്ലാത്ത ജീവിതത്തെക്കുറിച്ച് നമുക്കിനി ചിന്തിക്കാൻ കൂടി കഴിയില്ല. ശരീരത്തിലെ ഒരു അവയവം പോലെ മൊബൈൽ ഫോണിനെ കൊണ്ട് നടക്കുന്നവരാണ് അധികവും. ജോലിതിരക്കൊഴിഞ്ഞ് ഒരു നിമിഷം കിട്ടിയാൽ മൊബൈലിലേക്ക് തലതാഴ്ത്തുവർ ജാഗ്രതൈ...നിങ്ങളുടെ കാഴ്ചശക്തി ക്രമേണ കുറയുമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.

സ്മാർട്ട് ഫോണിൽ നിന്നുമുള്ള നീലവെളിച്ചമാണ് കണ്ണുകൾക്ക് വില്ലനായി മാറുന്നത്. മാക്യൂലർ ഡിജനറേഷൻ എന്ന അസുഖമാണ് ഇത് മൂലം കണ്ണിനുണ്ടാവുന്നത്. ഇതിനെ പൂർണമായി ചികിത്സിച്ച് മാറ്റുവാനും നിലവിൽ സാദ്ധ്യമല്ല.

മൊബൈൽ, ടാബ്,ലാപ്‌ടോപ്പ് എന്നിവയിലെ നീലവെളിച്ചം റെറ്റിനയുടെ കോശങ്ങളെ ബാധിക്കുന്നതിലൂടെയാണ് കാഴ്ചശക്തി കുറയുന്നത്. പ്രായമേറിയവർക്ക് കണ്ടുവരുന്ന മാക്യൂലർ ഡിജനറേഷൻ സ്മാർട്ട് ഫോണിന്റെ വ്യാപനത്തിന് ശേഷമാണ് യുവാക്കളിലും കണ്ടുതുടങ്ങിയതെന്ന് ഗവേഷണം വ്യക്തമാക്കുന്നു. അനുയോജ്യമായ കണ്ണടകൾ ധരിച്ചുകൊണ്ടും, മൊബൈലിലെ ഐ കംഫർട്ട് ഓപ്ഷനിൽ മാറ്റം വരുത്തിയും നീലവെളിച്ചത്തിൽ നിന്നും രക്ഷനേടാം.