ചെന്നൈ: തമിഴ് പുതുമുഖ നടൻ സിദ്ധാർഥ് ഗോപിനാഥിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ. ചെന്നൈയിലെ വസതിയിലാണ് ഭാര്യ സ്മൃജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങളാണ് മരണത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് സിദ്ധാർത്ഥിനെ പൊലീസ് ചോദ്യം ചെയ്തു.
സംഭവ ദിവസം കുടുംബ പ്രശ്നങ്ങളെച്ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായതായി സിദ്ധാർത്ഥ് മൊഴി പൊലീസിന് മൊഴി നൽകി. വഴക്കിനിടെ സ്മൃജ കിടപ്പു മുറിയിൽ കയറി കതകടച്ചതായും, പിറ്റേന്നു രാവിലെ ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്നു പൊലീസിൽ വിവരം അറിയിക്കുകയായിരുന്നെന്നും സിദ്ധാർത്ഥ് പറഞ്ഞു.
സംഭവത്തിന് പിന്നിൽ മറ്റു കാരണങ്ങളുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും ഇവരുടെ കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.