vt-balram

തിരുവനന്തപുരം: ഫേസ്ബുക്കിൽ ഇല്ലാതിരുന്നെങ്കിൽ വാർക്കപ്പണിക്ക് പോവേണ്ട മുതലാണ് വി.ടി ബൽറാം എന്ന കമന്റിന് ഇടിവെട്ട് മറുപടിയുമായി എം.എൽ.എ തന്നെ രംഗത്തെത്തി. ''സക്കർബർഗ് ഇല്ലെങ്കിൽ, വല്ല വാർക്ക പണിക്കും പോകേണ്ട മൊതൽ. അത്രേ ഉള്ളൂ നീ മിഷ്ഠർ ബാലരമ"" എന്ന കമന്റിനാണ് ബൽറാം മറുപടി നൽകിയത്.

കമന്റിന് വി.ടി ബൽറാമിന്റെ മറുപടി ഇങ്ങനെ, ''സി.പി.എമ്മുകാരനാണ്, സഖാവാണ്. "വല്ല വാർക്കപ്പണിക്കും" എന്ന് പറയുന്നതിൽ തന്നെ ഉണ്ട് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തോടുള്ള അഭിനവ കമ്മ്യൂണിസ്റ്റിന്റെ പുച്ഛം"". അതേസമയം, ബൽറാമിന്റെ കമന്റിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സ്‌കൂൾ കലോത്സവും അന്താരാഷ്ട്ര ചലച്ചിത്ര മേളയും മാറ്റിയതിനെതിരെ സംവിധായകൻ ബിജുകുമാ‌റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വി.ടി ബൽറാം ഷെയർ ചെയ്തിരുന്നു. ഇതിന്റെ അടിയിലായാണ് കമന്റുമായി ഇയാൾ രംഗത്തെത്തിയത്.