തിരുവനന്തപുരം: കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ താരം മീന. ഞാൻ സിനിമയിൽ വരുന്ന കാലത്തും ഇത്തരം അക്രമങ്ങൾ സിനിമയിൽ നിലനിന്നിരുന്നുവെന്നും ലെെംഗികമായ അതിക്രമങ്ങൾ എല്ലാ രംഗത്തും ഉണ്ടാകുന്നുണ്ടെന്നും മീന പറഞ്ഞു.
തെലുങ്ക് സിനിമാ മേഖയെ തന്നെ പ്രതിസന്ധിയിലാക്കിയ ശ്രി റെഡ്ഢി വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. പുരുഷൻമാർ ഇനിയെങ്കിലും മാറി ചിന്തിക്കണമെന്നും ഇങ്ങനെയുള്ള കാര്യങ്ങൾ മനസിൽ കൊണ്ട് നടക്കുന്നവർ സ്വന്തം ഭാര്യയേയും മകളേയും കുറിച്ച് ചിന്തിച്ച് നോക്കണമെന്നും മീന പറഞ്ഞു. എന്നാൽ കരിയറിൽ വിജയത്തിൽ എത്തണം എന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾ അവരുടെ കഴിവിൽ മാത്രം ശ്രദ്ധിക്കണമെന്നും മീന കൂട്ടിച്ചേർത്തു.