കുഞ്ചാക്കോ ബോബനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന തട്ടുംപുറത്ത് അച്യുതന്റെ ഷൂട്ടിംഗ് തൃശൂരിലെ പെരുമ്പിലാവിൽ തുടങ്ങി. എം.സിന്ധുരാജിന്റേതാണ് തിരക്കഥ. എൽസമ്മ എന്ന ആൺകുട്ടി, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്നിവയ്ക്ക് ശേഷം ലാൽ ജോസ്, കുഞ്ചാക്കോ ബോബൻ, എം.സിന്ധുരാജ് എന്നിവർ ഒരുമിക്കുന്ന ചിത്രമാണിത്. പുള്ളിപ്പുലികളുടെ നിർമ്മാതാവായ ഷെബിൻ ബെക്കർ തന്നെയാണ് തട്ടുംപുറത്ത് അച്യുതൻ നിർമ്മിക്കുന്നത്. ഹാസ്യത്തിന് പ്രധാന്യം നൽകിയൊരുക്കുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി.
അതേസമയം കുഞ്ചാക്കോ ബോബൻ നായകനാകുന്ന മാംഗല്യം തന്തുനാനേന 20ന് റിലീസ് ചെയ്യും. നവാഗതയായ സൗമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന ഇതിൽ നിമിഷ സജയനാണ് നായിക. ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ജോണി ജോണി യെസ് അപ്പായാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്രൊരു കുഞ്ചാക്കോ ബോബൻ ചിത്രം.