
സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ നായകനാകും. 10 വർഷത്തിന് ശേഷമാണ് സൽമാനും സഞ്ജയ് ലീല ബൻസാലിയും ഒന്നിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിൽ വച്ച് സൽമാൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ചിത്രത്തിന്റെ വിശദാംശങ്ങളെ കുറിച്ച് പറയാൻ സൽമാൻ തയ്യാറായില്ല.
ഖാമോഷി, ഹം ദിൽ ദെ ചുകെ സനം, സാവരിയ എന്നീ ബൻസാലി ചിത്രങ്ങളിലാണ് സൽമാൻ മുമ്പ് അഭിനയിച്ചിട്ടുള്ളത്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ഭാരതാണ് സൽമാന്റെ പുതിയ ചിത്രം. ആനന്ദ് എൽ. റായ് സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം സീറോയിൽ അതിഥി വേഷത്തിലും സൽമാൻ പ്രത്യക്ഷപ്പെടുന്നുണ്ട്.