പൊലീസിനും സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി സംവിധായകൻ അരുൺ ഗോപി രംഗത്ത്. കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ് ചെയ്യാൻ കൂട്ടാക്കാത്ത പൊലീസിന്റെ നിസംഗതയ്‌ക്കെതിരെയാണ് അരുൺ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. സിനിമയിലെ വനിതാ സംഘടനയെയും പരോക്ഷമായി അരുൺഗോപി വിമർശിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട അവൾക്കൊപ്പം എന്ന ക്യാമ്പയ്ഗ്‌നുമില്ല... പീഡിപ്പിച്ചവനെയല്ല ആസൂത്രണം ചെയ്തു എന്ന് ക്രിമിനൽ ആരോപിച്ച ആളിനെ പോലും അറസ്റ്റ് ചെയ്യാൻ വീരം കാണിച്ച പൊലീസും ഗവൺമെന്റും മൗനവൃതത്തിൽ...എത്ര മനോഹരം!! എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവർക്കൊപ്പം'.