pc-georgeകോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ അപമാനിച്ച പി.സി.ജോർജ് എം.എൽ.എയെ ദേശീയ വനിതാ കമ്മിഷൻ ഡൽഹിയിലേക്ക് വിളിച്ച് വരുത്തും.സെപ്‌തംബർ 20ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെടുന്ന കത്ത് കമ്മിഷൻ ജോർജിന് നൽകി. നേരിട്ട് എത്തിയില്ലെങ്കിൽ അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കേണ്ടിവരുമെന്നും ചെയർപേഴ്സൺ രേഖാ ശർമ്മ അയച്ച കത്തിൽ വ്യക്തമാക്കി. കന്യാസ്ത്രീ പി.സി.ജോർജിനെതിരെ ഇതുവരെ പരാതി നൽകിയിട്ടില്ലെങ്കിലും കമ്മിഷൻ സ്വമേധയാ നടപടികളിലേക്ക് നീങ്ങുകയായിരുന്നു.

പി.സി.ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫയർ പാർട്ടി കോട്ടയം വെസ്‌റ്റ് സ്‌റ്റേഷനിൽ പരാതി നിൽകിയിരുന്നു. കന്യാസ്ത്രീ പരാതി നൽകാത്തതിനാൽ കേസെടുക്കാനാവില്ലെന്ന മറുപടിയാണ് പൊലീസ് നൽകിയത്.