iuml

കോഴിക്കോട്: അപമാനിക്കാൻ ശ്രമിച്ചെന്ന വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് മുസ്ലീം ലീഗ് അഴിക്കോട് മണ്ഡലം സെക്രട്ടറി കെ.പി.എ സലീമിനെതിരെ പാർട്ടി നടപടി. പാർട്ടിക്ക് പരാതി ലഭിച്ചില്ലെന്ന് വിശദീകരിക്കുമ്പോഴും പരാതി സോഷ്യൽ മീഡിയയിൽ പ്രചരിച്ച സാഹചര്യത്തിലാണ് സലീമിനെതിരെ നടപടിയെടുത്തത്. വിവാദങ്ങളെ തുടർന്ന് മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സലീമിനെ നീക്കിയിരിക്കുകയാണ്. കോർപ്പറേഷൻ കൗൺസിലർ കൂടിയാണ് സലീം.

ഇയാൾ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നും അപവാദങ്ങൾ പറന്ന് പരത്തി ഭർത്താവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നുമാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇങ്ങനെ ഒരു കത്ത് കിട്ടിയിട്ടില്ലെന്ന് ലീഗ് വീശദീകരിക്കുന്നു. ആർക്കും കത്ത് അയച്ചിട്ടില്ലെന്നും പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും വനിതാ നേതാവ് തന്നെ ജില്ലാ നേതൃത്വത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നാണ് നേതാക്കളുടെ വാദം.  ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ മാറി നിൽക്കുകയാണെന്നാണ് സലീമിന്റെവിശദീകരണം......