dharmajan
കോ​മ​ഡി വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി മ​ന​സിൽ ഇ​ടം​നേ​ടിയ ധർ​മ്മ​ജൻ ബോൾ​ഗാ​ട്ടി ഗാ​യ​ക​നാ​കു​ന്നു. വി​നോ​ദ് ഗു​രു​വാ​യൂർ സം​വി​ധാ​നം ചെ​യ്യു​ന്ന സ​ക​ല​ക​ശാല എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ധർ​മ്മ​ജ​ന്റെ ഗാ​യ​ക​നാ​യു​ള്ള അ​ര​ങ്ങേ​റ്റം.

'​പ​ഞ്ചാര പാ​ല് മി​ഠാ​യി..." എ​ന്ന പ​ഴയ കാല ഗാ​ന​ത്തി​ന്റെ ഈ​ണ​ത്തിൽ '​പ​ണ്ടാര കാ​ലൻ മ​ത്താ​യി, പ​ണ്ടാര ഫാ​ദർ മ​ത്താ​യി..." എ​ന്ന ഗാ​ന​മാ​ണ് ധർ​മ്മ​ജൻ പാ​ടു​ന്ന​ത്. എ​ബി ടോം സി​റി​യ​ക്കാ​ണ് ഈ ചി​ത്ര​ത്തി​ന്റെ സം​ഗീത സം​വി​ധാ​യ​കൻ.  ഒ​രു മു​ഴു​നീള കാ​മ്പ​സ് ചി​ത്ര​മാ​ണ് സ​ക​ല​ക​ലാ​ശാ​ല. ജ​യ​രാ​ജ് സെ​ഞ്ച്വ​റി​യും മു​ര​ളി ഗി​ന്ന​സും ചേർ​ന്നാ​ണ് തി​ര​ക്കഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. നിർ​മ്മാ​ണം: ഷാ​ജി മൂ​ത്തേ​ടൻ..

അ​തേ​സ​മ​യം എ.​ആർ. ബി​നു​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന  നി​ത്യ​ഹ​രിത നാ​യ​ക​ന് വേ​ണ്ടി​യും ധർ​മ്മ​ജൻ പാ​ടു​ന്നു​ണ്ട്.  ഈ ചി​ത്ര​ത്തി​ന്റെ നിർ​മ്മാണ പ​ങ്കാ​ളി​കൂ​ടി​യാ​ണ് ധർ​മ്മ​ജൻ. വി​ഷ്ണു ഉ​ണ്ണി​ക്കൃ​ഷ്‌​ണൻ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തിൽ  പു​തു​മു​ഖ​ങ്ങ​ളായ ര​വീ​ണ, ശി​വ​കാ​മി, അ​ഖില എ​ന്നി​വ​രാ​ണ് നാ​യി​ക​മാർ. ധർ​മ്മ​ജ​നും ഒ​രു പ്ര​ധാന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.