
സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി യുവസംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിന് പേട്ട എന്ന് പേരിട്ടു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. സ്റ്റൈലിഷ് ലുക്കിലാണ് രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്.
ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, തൃഷ, സിമ്രാൻ, മേഘ ആകാശ് തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം മണികണ്ഠൻ ആചാരിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ടാണ് മണികണ്ഠൻ വാർത്ത പുറത്തു വിട്ടത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. നിർമ്മാണം: സൺ പിക്ചേഴ്സ്.