എം.എൽ.എയുടെ വാക്കുകൾ ലജ്ജിപ്പിക്കുന്നതാണെന്നും ഛർദിക്കാൻ വരുന്നുവെന്നുമായിരുന്നു സ്വരയുടെ വാക്കുകൾ. ട്വിറ്ററിലൂടെയാണ് സ്വര ഇക്കാര്യം വ്യക്തമാക്കിയത്. 'ഇത് ലജ്ജാകരവും വെറുപ്പുളവാക്കുന്നതുമാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദ്രുവീകരണം സമൂഹത്തെ മലിനമാക്കുന്നു. ശരിക്കും ഛർദിക്കാൻ വരുന്നു'- സ്വര ട്വിറ്ററിൽ കുറിച്ചു.
ട്വീറ്റിന് പിന്നാലെ സ്വരയെ അധിക്ഷേപിച്ച് സംവിധായകനും ബി.ജെ.പി അനുഭാവിയുമായ വിവേക് അഗ്‌നിഹോത്രി രംഗത്തെത്തി. 'മീ ടു പ്രോസ്റ്റിറ്റ്യൂട്ട്' എന്ന ഹാഷ്‌ടാഗിട്ട്, എവിടെ പ്ലക്കാർഡ് എന്ന് ചോദിച്ച് വിവേക് ട്വീറ്റ് ചെയ്‌തു. ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നതോടെ ട്വിറ്റർ ഇടപെട്ട് പോസ്‌റ്റ് പിൻവലിക്കുകയായിരുന്നു...