deepa-nisanth

സാമൂഹിക വിഷയങ്ങളിൽ ഫെയ്സ്ബുക്കിലൂടെ ക്രിയാത്മകമായി ഇടപെടുന്ന അദ്ധ്യാപികയാണ് ദീപ നിശാന്ത്. പോസ്റ്റിൽ കമന്റുമായെത്തുന്നവർക്ക് കൃത്യമായി മറുപടി നൽകുവാനും അവർ ശ്രദ്ധിക്കാറുണ്ട്. പൂഞ്ഞാർ എം.എൽ.എ പി.സി.ജോർജ്ജിനെ വിമർശിച്ച് കൊണ്ട് ശാരദക്കുട്ടി ഫേസ്ബുക്കിലിട്ട പോസ്റ്റിനെ ഷെയർ ചെയ്ത് ദീപ നിശാന്ത് കുറിച്ചത് പൂഞ്ഞാറിലെ എം എൽ എ മാർ വക ചാരിത്ര്യപരിശോധന എന്ന തലക്കെട്ടിലായിരുന്നു. എന്നാൽ ഈ പോസ്റ്റിന് കീഴിൽ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം പങ്കുവച്ചത്. ഇതിൽ ഒരു കമന്റിനി നൽകിയ മറുപടിയാണ് വൈറലായത്.

കമന്റ് : ദീപ ടീച്ചറിനും ശാരദക്കുട്ടി ചേച്ചിക്കും ഒക്കെ ഇപ്പോൾ നിവൃത്തി കേടു കൊണ്ട് ഇടതു സർക്കാരിന്റെ സ്ത്രീ വിരുദ്ധതയ്ക്കു എതിരെ ശബ്ദിക്കേണ്ടി വന്നിരിക്കുന്നു....അല്ലെങ്കിൽ ജനം തങ്ങളുടെ മനസ്സിൽ നിന്നും എന്നന്നേയ്ക്കുമായി ആട്ടിയോടിക്കും എന്ന സത്യം മനസിലാക്കി ആയിരിക്കാം.... .. മുഖപുസ്തകത്തിലൂടെയെങ്കിലും ഇനിയും പ്രതികരിക്കും എന്ന പ്രതീക്ഷയോടെ ഒരു ആരാധകൻ

മറുപടി : മോഡി ഭാരതത്തിലെ ഒരു ശരാശരി സംഘിയുടെ ബുദ്ധിയെ മോഡിഫൈ ചെയ്യാൻ ശ്രമിക്കരുത്! കടുകെണ്ണൽ, ജീരകം തൊലിയ്ക്കൽ തുടങ്ങിയ ക്രിയാത്മക പ്രവർത്തനങ്ങളിൽ വ്യാപരിക്കലാവും എളുപ്പം!